കൊല്ലം: കോവിഡ് പ്രതിരോധം ലക്ഷ്യമാക്കി ജില്ലയിൽ താലൂക്ക് സ്ക്വാഡുകൾ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി.
ഓച്ചിറ, കരുനാഗപ്പള്ളി തൊടിയൂർ ,ആലപ്പാട് ,ചവറ, തേവലക്കര ഭാഗങ്ങളിൽ പരിശോധന നടത്തി പ്രോട്ടോക്കോൾ ലംഘിച്ച് പ്രവർത്തിക്കുന്ന 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സാമൂഹിക അകലം പാലിക്കാത്തതിനും ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കാത്ത 36 പേർക്ക് താക്കീതും നൽകി.
കുന്നത്തൂര്‍ താലൂക്കിലെ ശാസ്താംകോട്ട., കുന്നത്തൂര്‍, പോരുവഴി, പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശൂരനാട് വടക്ക് എന്നീ വില്ലേജ് പരിധികളിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തി. മാസ്ക് ശരിയായ രീതിയില്‍ ധരിക്കാത്തവര്‍ക്ക് താക്കീത് നല്‍കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തു. 39 പേർക്കാണ് താക്കീത് നൽകിയത്.
കൊല്ലം താലൂക്ക് സ്ക്വാഡ് കൊല്ലം തങ്കശ്ശേരി,വാടി, പള്ളി മുക്ക്,കൊട്ടിയം എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ചു മാസ്ക് ധരിക്കാത്ത 42 പേർക്ക് താക്കീത് നൽകി. വ്യാപാരസ്ഥാപനങ്ങളിൽ മാനദണ്ഡം ലംഘിച്ചതിന് 25 കേസുകൾ എടുത്തു.
കൊട്ടാരക്കര,പുത്തൂർ, പവിത്രേശ്വരം, താഴത്തു കുളക്കട ഭാഗങ്ങളിൽ പരിശോധന നടത്തി. 19 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 12 സ്ഥാപനങ്ങൾക്ക് താക്കീതു നൽകി, വ്യാപാരസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത 37 കേസുകളിൽ താക്കീതു നൽകി.
പത്തനാപുരം താലൂക്കിന്റെ പരിധിയിൽ പത്തനാപുരം, മാങ്കോട്, ഇടത്തറ എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി. കോവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 21 വ്യക്തികൾക്കും 11 കടകൾക്കും താക്കീതു നൽകി. മുഹമ്മദൻ എച്ച്എസ്എസ് ഇടത്തറ സ്കൂളിലെ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് വെക്കാതെ റോഡിലൂടെ കൂട്ടം കൂടി നടന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ കുട്ടികൾക്ക് താക്കീത് നൽകുകയും വിവരം അധ്യാപകരെ അറിയിക്കുകയും ചെയ്തു.
പുനലൂർ താലൂക്ക് കൊവിഡ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുളത്തൂപ്പുഴ മാർക്കറ്റ്, അഞ്ചൽ ബസ് സ്റ്റാൻഡ്, കരവാളൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. 22 ലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.