മു​ന്നൊരു​ക്ക​ങ്ങ​ളു​മാ​യി ഏ​രൂ​ര്‍ ​പ​ഞ്ചാ​യ​ത്ത്‌
Friday, January 21, 2022 10:59 PM IST
അ​ഞ്ച​ല്‍: കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പി​ടി​മു​റു​ക്കു​മ്പോ​ള്‍ വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​ന്‍ ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌, പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ​സ​മി​തി യോ​ഗം ചേ​ര്‍​ന്നു.

നി​ല​വി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം നൂ​റോ​ളം പേ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ നി​ന്നും വ്യാ​പ​ന തോ​ത് കൂ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ളും അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ര്‍ പി ​എ​ല്‍ അ​ട​ക്ക​മു​ള്ള തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഓ​യി​ല്‍​പാം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ത​ന്നെ ആ​വ​ശ്യ​മെ​ങ്കി​ല്‍ വീ​ണ്ടും ചി​കി​ത്സ കേ​ന്ദ്രം ആ​രം​ഭി​ക്കും. വ്യാ​പ​രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വാ​ര്‍​ഡ്‌ ത​ല ആ​ര്‍​ആ​ര്‍​ടി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ചു​ചേ​ര്‍​ക്കും. കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗ​ത്തി​ലെ തീ​വ്ര​വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യു​ള്ള പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണ് എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി ​അ​ജ​യ​ന്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജി ​അ​ജി​ത്ത്, ഷൈ​ന്‍ ബാ​ബു, വി. ​രാ​ജി, സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ജി രാ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, സാ​ബ്‌ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ്, വ്യാ​പ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ച​യ​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത​സ​മി​തി പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ചു.