എം​എ​ൽ​എ ന​ട​ത്തു​ന്ന​ത് ക​പ​ട രാ​ഷ്ടി​യ മു​ഖ​മെ​ന്ന് യൂ​റ്റി​യു​സി
Friday, January 21, 2022 10:56 PM IST
കൊ​ല്ലം: തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ചി​ല സം​ഘ​ട​ന​ക​ൾ വീ​ടു​ക​ൾ ക​യ​റി പ​ട്ട​യ​ത്തി​ന്‍റെ പേ​രി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​സ്തു​താ​വി​രു​ദ്ധ​മാ​ണ് യു​റ്റി​യു​സി ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ൽ വ​രു​ന്ന​താ​യ പ്ര​ദേ​ശ​ത്ത് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കു​മെ​ന്ന​തി​ന്‍റെ ആ​ധി​കാ​രി​ക സ്വ​ഭാ​വം വ്യ​ക്ത​മാ​ക്ക​ണം. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ പ​ള്ളി​യ്ക്ക് സ​മീ​പം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത നാ​ല​ര ഏ​ക്ക​ർ വ​രു​ന്ന ത​ന​ത് ഭൂ​മി ന​ൽ​കാ​ൻ ത​യാ​റാ​ക​ത്ത​തി​ന്‍റെ ആ​രോ​പ​ണം മ​റ​യാ​ക്കാ​നാ​ണ് പു​തി​യ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന് ക​ളം വ​ര​ക്കു​ന്ന​ത്.
ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ട്ട​യം കൊ​ണ്ട് മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ വ​സ്തു​വി​ൽ മേ​ൽ സ്വ​ത​ന്ത്ര​മാ​യ അ​വ​കാ​ശം ഉ​ണ്ടോ​യെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​വാ​നും എം​എ​ൽ​എ ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി ​സി വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ടി ​കെ സു​ൽ​ഫി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മ​സ്റ്റ​റി​ംഗ്

കു​ണ്ട​റ: പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 2019 ഡി​സം​ബ​ർ 31 വ​രെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​കാ​ത്ത അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 20 വ​രെ മ​സ്റ്റ​റി​ങ് ന​ട​ത്താ​ൻ സ​മ​യം അ​നു​വ​ദി​ച്ചു. ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റി​ങ് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​ക്കി മ​സ്റ്റ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.