പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: പി. ​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Friday, January 21, 2022 10:56 PM IST
കൊല്ലം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ പ​രി​ധി​യി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന വ​ലു​തും ചെ​റു​തു​മാ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ലാ ക​ളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ചു ചേ​ര്‍​ത്ത ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​റ്റീ​വ് കോ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ശ്രാ​മം ലി​ങ്ക് റോ​ഡി​ന്‍റെ എ​ക്സ്റ്റ​ന്‍​ഷ​ന്‍ പ്ര​വൃ​ത്തി​യി​ലു​ള്ള കാ​ല​താ​മ​സം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം വി​ളി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.​ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എം​എ​ല്‍​എ​മാ​രെ അ​റി​യി​ക്ക​ണം. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.

വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ട്ട ഡി​ഐ​സി​സി വി​ളി​ച്ചു​ചേ​ര്‍​ത്ത് പ​ദ്ധ​തി പു​രോ​ഗ​തി പ​രി​ശോ​ധി​ക്കും. മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​രു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ ‘റൈ​റ്റ് ഓ​ഫ് വേ' ​ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. മ​ന്ത്രി അ​റി​യി​ച്ചു.

റോ​ഡ്, പാ​ലം, കെ​ട്ടി​ടം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ക്കു​ന്ന നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി മ​ന്ത്രി വി​ല​യി​രു​ത്തി. ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​മാ​യ​വ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ദ്ധ​തി ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ന​ല്‍​കാ​ന്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി, എം.​എ​ല്‍.​എ​മാ​രാ​യ എം. ​നൗ​ഷാ​ദ്, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള, പി.​എ​സ്. സു​പാ​ല്‍, കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍, പി.​സി. വി​ഷ്ണു​നാ​ഥ്, സി.​ആ​ര്‍. മ​ഹേ​ഷ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സിം​ഗ് , ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ അ​ജി​ത് രാ​മ​ച​ന്ദ്ര​ന്‍, എ​സ്. മ​നോ മോ​ഹ​ന​ന്‍, എ​ല്‍. ബീ​ന, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു