ഐ​ആ​ർ​ഇ സ​മ്പ​ർ​ക്ക ര​ഹി​ത നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Friday, January 21, 2022 10:56 PM IST
ച​വ​റ : ച​വ​റ ഐ​ആ​ർ​ഇ ക​മ്പ​നി ലി​മി​റ്റ​ഡ് സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 25 റി​മോ​ട്ട് ഹെ​ൽ​ത്ത് മോ​ണി​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി.

ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി​ന്ദു മോ​ഹ​ന് ഐ​ആ​ർ​ഇ അ​ധി​കൃ​ത​ർ കൈ​മാ​റി. കോ​വി​ഡ് രോ​ഗി​ക​ൾ, ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ ഈ ​ഉ​പ​ക​ര​ണം ധ​രി​ക്കു​ന്ന​ത് വ​ഴി അ​വ​രു​ടെ ശ​രീ​ര​താ​പം, ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ്, ഹൃ​ദ​യ​മി​ടി​പ്പ് നി​ര​ക്ക് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന അ​ള​വു​ക​ൾ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ മൊ​ബൈ​ൽ ഫോ​ണി​ലോ ആ​ശു​പ​ത്രി​യി​ലെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലൊ യ​ഥാ​സ​മ​യം എ​ത്തി​ക്കു​ന്ന​തി​ന് ഈ ​ഉ​പ​ക​ര​ണം കൊ​ണ്ട് സാ​ധി​ക്കും.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ ​സി ഐ ​എ​ൽ ആ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. രോ​ഗി​യു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കാ​ൻ ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ധ്യ​മാ​കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഈ ​ഉ​പ​ക​ര​ണം വ​ഴി​യു​ള്ള നി​രീ​ക്ഷ​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മ​ണി​ക​ണ്ഠ​ൻ, ഡോ. ​സ​ന്ധ്യ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ വി​നീ​ത്, ഐ ​ആ​ർ ഇ ​ചീ​ഫ് മാ​നേ​ജ​ർ ഭ​ക്ത​ദ​ർ​ശ​ൻ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​ജി​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.