കോ​വി​ഡ്; പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് എം​പി
Thursday, January 20, 2022 11:19 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജി​ല്ല​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കു​റ്റ​പ്പെ​ടു​ത്തി.

ഓ​രോ ദി​വ​സ​വും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന ജി​ല്ല​യി​ല്‍ എ​ല്ലാ വീ​ടു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ള്‍ നി​റ​യു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളൊ​ന്നും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല. ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളാ​കെ ആ​ശ​ങ്ക​യി​ലും ഭീ​തി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും താ​ഴേ​ത്ത​ട്ടി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ആ​വി​ഷ്ക്ക​രി​ക്കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ല്‍ കാ​ണി​ച്ച് ജാ​ഗ്ര​ത ഇ​പ്പോ​ള്‍ കാ​ണി​ക്കാ​ത്ത​ത് അ​ടു​ത്തൊ​ന്നും കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും എം​പി ആ​രോ​പി​ച്ചു.

കോ​വി​ഡ് പ​ര​ത്തു​ന്ന​തി​ല്‍ സി​പി​എം ഒ​ന്നാം പ്ര​തി​യാ​ണ്. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും തി​രു​വാ​തി​ര ക​ളി​ക​ളും കൊ​ണ്ട് കേ​ര​ള​ത്തി​ലാ​ക​മാ​നം കോ​വി​ഡ് വ്യാ​പ​നം വി​ളി​ച്ചു വ​രു​ത്തി​യ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യാ​കെ താ​റു​മാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം ജി​ല്ല​യി​ലെ കോ​വി​ഡി​ന്‍റെ അ​തി ഗു​രു​ത​ര​മാ​യ വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, തൃ​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.