ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം
Thursday, January 20, 2022 11:19 PM IST
പ​ന്മ​ന : കെ​എം​എം​എ​ല്‍ അ​ക്വ​യ​ര്‍ ചെ​യ്ത പ​ന്മ​ന​യി​ലെ ഭൂ​മി​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​താ​യി ചി​ല വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​സു​ധീ​ഷ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യ​ത്തി​ല്‍ ടാ​ര്‍ പ്ലാ​ന്‍റ് സ്ഥ​പി​ക്ക​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി ഗ​വ​ണ്‍​മെ​ന്‍റി​നും കെ​എം​എം​എ​ല്‍​നും ന​ല്‍​കി​യി​ട്ടും നാ​ളി​തു​വ​രെ പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​രു ച​ര്‍​ച്ച ന​ട​ത്തി വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​വാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് സി.​പി.​സു​ധീ​ഷ്കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ കെ​എം​എം​എ​ല്‍ മു​ന്‍​കൈ​യെ​ടു​ത്ത് ച​ര്‍​ച്ച വി​ളി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.