ചവറ: ദേശീയപാത വികസനം നടക്കുമ്പോൾ കടകളിലെ തൊഴിലാളികൾക്കും, കട വാടകയ്ക്ക് എടുത്ത് പ്രവർത്തിക്കുന്നവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഷോപ്സ് ആന്റ് കോമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേയ്സ് യൂണിയൻ സിഐറ്റിയു ചവറ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ടൈറ്റാനിയം ജംഗ്ഷനിൽ സുശീലാ ഗോപാലൻ ഭവനിൽ നടന്ന സമ്മേളനം സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ മോഹനകുട്ടൻ അധ്യക്ഷനായി. സിപിഎം ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, ഷോപ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി സജി, ബിജി, ഷാജി, ആനന്ദൻ, സാബു, സിപിഎം ലോക്കൽ സെക്രട്ടറി എംവി പ്രസാദ്, നൗഷാദ്, ശ്രീകുമാർഎന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: നൗഷാദ് (പ്രസിഡന്റ്), ശ്രീകുമാർ, എൽ വിജയൻ നായർ, ചിത്തിര ബാബു, ജയകുമാർ, അജയകുമാർ (വൈസ് പ്രസിഡന്റുമാർ), ശ്രീകണ്ഠൻനായർ (സെക്രട്ടറി), കെ ബി ചന്ദ്രൻ, പതിയത്ത് ബാബു, ഗോവിന്ദപിള്ള, ഗീത (ജോ.സെക്രട്ടറിമാർ), ഷീനാ പ്രസാദ് (ട്രഷറർ)