റെ​യി​ൽ​വേ സ​മാ​ന്ത​ര​പാ​ത​ നി​ർ​മാ​ണം; കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Thursday, January 20, 2022 11:19 PM IST
കു​ണ്ട​റ: 2019ൽ ​നി​ർ​മാ​ണ​മാ​രം​ഭി​ച്ച ഇ​ള​മ്പ​ള്ളൂ​ർ -ച​ന്ദ​ന​ത്തോ​പ്പ് റെ​യി​ൽ​വേ സ​മാ​ന്ത​ര​റോ​ഡ് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നി​ർ​മാ​ണം നീ​ട്ടി​കൊ​ണ്ട് പോ​കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​തം ഏ​റു​ക​യാ​ണ്. നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും വി​ഫ​ല​മാ​യി. മ​ഴ​യെ പ​ഴി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ക്കി​യ​വ​ർ മ​ഴ മാ​റി​യ​പ്പോ​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ് . റോ​ഡി​ന്‍റെ നി​ർ​മാ​ണം മെ​ല്ലെ പോ​ക്കി​ലൂ​ടെ അ​ന​ന്ത​മാ​യി സ്തം​ഭി​പ്പി​ച്ച്‌ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​വം.
ഇ​തി​നെ​തി​രെ ബ​ഹു​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച്‌ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദീ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.