സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​മ്പ്
Thursday, January 20, 2022 11:19 PM IST
കൊ​ല്ലം: റെ​ഡ്ക്രോ​സ് കൊ​ല്ലം വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌, പൊ​ച്ച​പ്പ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ സം​യു​ക്ത​മാ​യി സൗ​ജ​ന്യ മു​ഖ വൈ​ക​ല്യ ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

മു​ച്ചി​റി, മു​റി​മൂ​ക്ക്, മു​റി​ഞ്ഞ ചെ​വി, അ​ണ്ണാ​ക്കി​ലെ ദ്വാ​രം, മാം​സ വ​ള​ർ​ച്ച, ഉ​ന്തി​യ മോ​ണ, മൂ​ടി​യ ചെ​വി, ക​ണ്ണി​ന്‍റെ വൈ​ക​ല്യം, മു​ഖ​ത്തു കാ​ണു​ന്ന വി​കൃ​ത രൂ​പ​ങ്ങ​ൾ, അ​പ​ക​ടം മൂ​ല​മു​ണ്ടാ​യ മു​ഖ​ത്തി​ന്‍റേ​യും ത​ല​യു​ടെ​യും ന്യൂ​ന​ത​ക​ൾ, വാ ​തു​റ​ക്കു​വാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മു​ഖ​ത്തി​ലും ക​ഴു​ത്തി​ലും കാ​ണ​പ്പെ​ടു​ന്ന മു​ഴ​ക​ൾ തു​ട​ങ്ങി ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള എ​ല്ലാ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം.

ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ കൊ​ല്ലം കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ്ക്രോ​സ് ഹാ​ളി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നി​ർ​ദേ​ശി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് (മം​ഗ​ലാ​പു​രം നൈ​റ്റ് മീ​നാ​ക്ഷി ഹോ​സ്പി​റ്റ​ൽ ) യാ​ത്ര, താ​മ​സം, ഭ​ക്ഷ​ണം, ഓ​പ്പ​റേ​ഷ​ൻ എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10.30 മു​ത​ൽ 4.30 വ​രെ കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ്ക്രോ​സ് ഓ​ഫീ​സി​ലോ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചോ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം, 9847700642, 9387676757, 9446181478.