കൊ​ല്ലം ഭ​ര​ണ​ഘ​ട​നാ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​താ ജി​ല്ല​യാ​കും: മേ​യ​ർ
Thursday, January 20, 2022 11:19 PM IST
കൊ​ല്ലം: ഭ​ര​ണ​ഘ​ട​നാ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​താ ജി​ല്ല​യാ​യി കൊ​ല്ല​ത്തെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്.

കേ​ര​ള പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെെ മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വ​ർ​ത്ത​മാ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നി​യ​മ​സം​ഹി​ത​യാ​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന് എ​ഴു​പ​ത്തി​ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും അ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​ജ്ഞാ​ത​വും അ​പ്രാ​പ്യ​വു​മാ​യും തു​ട​രു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ത​കും​വി​ധം ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റേെ​യും സ​മൂ​ഹ​ത്തി​ന്‍റേ​യും മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക​ണം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​ജീ​വി​തം വി​ദ്യാ​സ​മ്പ​ന്ന​മാ​യി വാ​ർ​ത്തെ​ടു​ക്കാ​ൻ ആ​ത്മ​സ​മ​ർ​പ്പ​ണം ചെ​യ്യു​ന്ന പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ജീ​വി​ത​നാ​ളു​ക​ൾ, മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. വ​ലി​യ തൊ​ഴി​ലി​ട​ങ്ങ​ളാ​യ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ത്രീ ​ഭ​ര​ണ​ഘ​ട​ന വാ​യി​ക്കു​മ്പോ​ൾ എ​ന്ന വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി ന​ട​ന്ന വ​ർ​ത്ത​മാ​ന സം​ഗ​മ​ത്തി​ൽ, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി.​സ​ജി​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​പി​സി​എ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൗ​ൺ​സി​ല​ർ കൃ​പാ​വി​നോ​ദ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​വേ​ണി. ജി.​ശ​ർ​മ്മ, ഷീ​ലാ ബൈ​ജു , കെ​പി​സി​എ സെ​ക്ര​ട്ട​റി വി​നോ​ദ് ഭ​ര​ത​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.