മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച മ​ക​ൻ പോ​ലീ​സ് പി​ടി​യി​ൽ
Thursday, January 20, 2022 11:19 PM IST
കൊ​ല്ലം: മാ​താ​പി​താ​ക്ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച മ​ക​ൻ പോ​ലീ​സ് പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് വ​ലി​യ​വി​ള രാ​ജൂ നി​വാ​സി​ൽ രാ​ജൂ (36) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പി​ച്ചും ല​ഹ​രി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ചും ഇ​യാ​ൾ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​ൻ (80), പ്ര​ഭാ​വ​തി (77) എ​ന്നി​വ​രെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. ഉ​പ​ദ്ര​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ അ​യ​ൽ വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​ണ് പ​തി​വ്. ഇ​ര​വി​പു​രം പോ​ലീ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ച്ഛ​ൻ രാ​ജ​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നും ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ച്ച് വ​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​വ​രെ മ​ർ​ദി​ച്ച് വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി. അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​രു​നാ​ഗ​പ്പ​ള​ളി വ​വ്വാ​ക്കാ​വി​ലെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​വ​ർ മാ​റു​ക​യാ​യി​രു​ന്നു. ഉ​പ​ദ്ര​വം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ കൊ​ല്ലം ആ​ർ​ഡി​ഒ​ക്കും, തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

പോ​ലീ​സ് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. 2018 ൽ ​സ്ത്രീ പീ​ഡ​ന കേ​സി​ൽ ഇ​യാ​ൾ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്കാ​ളാ​ണ് അ​ന്ന് ജാ​മ്യ​മെ​ടു​ത്ത് ഇ​യാ​ളെ പു​റ​ത്ത് കൊ​ണ്ടു വ​ന്ന​ത്.

ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ വി​വി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ​മാ​രാ​യ അ​രു​ണ്‍ ഷാ, ​പ്ര​കാ​ശ്, ഷാ​ജി സി​പി​ഒ​മാ​രാ​യ മ​നാ​ഫ്, സു​മേ​ഷ്ബേ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.