അ​നു​സ്മ​ര​ണ​യോ​ഗ​വും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും
Thursday, January 20, 2022 11:16 PM IST
പ​ട്ടാ​ഴി: ഡോ. ​കൃ​ഷ്ണാ​ന​ന്ദ് മെ​മോ​റി​യ​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും 23 ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ പ​ന്ത​പ്ലാ​വ് പ​ന്ത്ര​ണ്ടു​മു​റി വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ക്കും.

കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ശോ​ക​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്ദു പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം യ​ദു​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​യ്ക്കും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക്യാ​മ്പി​ന് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. വാ​ത​രോ​ഗ​ങ്ങ​ൾ , ന​ടു​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന, പ്ര​തി​രോ​ധ​ശേ​ഷി സം​ര​ക്ഷ​ണ ചി​കി​ത്സ, അ​ല​ർ​ജി മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ൾ, സൈ​ന സൈ​റ്റി​സ്, മൈ​ഗ്രേ​ൻ , സോ​റി​യാ​സി​സ് , പ്ര​മേ​ഹം, പൈ​ൽ​സ്, സ്ത്രീ ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ക്യാ​മ്പി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.