പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങി
Thursday, January 20, 2022 11:16 PM IST
കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പെ​ട്ട സ്കൂ​ളു​ക​ളി​ല15​നും 18നും ​മ​ധ്യേ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങി. കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി വാ​ക്സി​ൻ ന​ൽ​കി​യ​ത്. സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കി.

ബാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കും. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര ക്യാം​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി.​സു​രേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബ​ർ​ട്ടി​ല ബ​ഞ്ച​മി​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​സ്റ്റാ​ഫോ​ർ​ഡ്‌, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​പ്ര​ദീ​പ്, പ്രി​ൻ​സി​പ്പ​ൽ ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​രോ​ധി​ത പു​ക​യി​ല
ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

പു​ന​ലൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു​വ​ന്നി​രു​ന്ന ആ​ളെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ര്യ​റ ബാ​വ​ത്ത​ഴി​കം വീ​ട്ടി​ൽ ബ​ഷീ​ർ (60) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ലു​ള്ള സ്കൂ​ളി​ന് സ​മീ​പം പെ​ട്ടി​ക്ക​ട ന​ട​ത്തി​വ​ന്നി​രു​ന്ന ഇ​യാ​ൾ ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു​വ​രി​ക​യാ​യി​രു​ന്നു. 95 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഷാ​ഡോ എ​എ​സ്ഐ അ​മീ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​സ്ഐ അ​ജി​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്, ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.