കൊ​ല്ല​ത്ത് അ​തി​തീ​വ്ര വ്യാ​പ​നം: കോ​വി​ഡ് 3000 ക​ട​ന്നു
Thursday, January 20, 2022 11:16 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​പ്പ്. ഒ​റ്റ ദി​വ​സം കൊ​ണ്ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യോ​ള​മാ​യി. ജി​ല്ല​യി​ൽ എ​മ്പാ​ടും അ​തി​തീ​വ്ര വ്യാ​പ​നം ന​ട​ക്കു​ന്നു എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന സൂ​ച​ന​ക​ൾ.

ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഉ​ള്ള​ത് കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ ഫ​ലം ഉ​ണ്ടാ​കു​ന്നി​ല്ല. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ത​ള​ർ​ന്ന മ​ട്ടാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ ഉ​ള്ള​ത് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ്. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ലി​ലാ​ണ് ഇ​ന്ന​ലെ കൂ​ടു​ത​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3002 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ 10 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ നാ​ല് പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 2973 പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. 519 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 790 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി- 81, പു​ന​ലൂ​ർ -75, കൊ​ട്ടാ​ര​ക്ക​ര- 66, പ​ര​വൂ​ർ -52 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ച​ൽ- 115, ക​ല്ലു​വാ​തു​ക്ക​ൽ- 60, പൂ​ത​ക്കു​ളം -56, ചാ​ത്ത​ന്നൂ​ർ- 55, ത​ഴ​വ- 54, ശൂ​ര​നാ​ട് വ​ട​ക്ക്- 49, വെ​ട്ടി​ക്ക​വ​ല- 46, ക​ര​വാ​ളൂ​ർ -45, ആ​ദി​ച്ച​ന​ല്ലൂ​ർ -43, ചി​റ​ക്ക​ര, പ​ന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 42 വീ​ത​വും കു​ള​ക്ക​ട, ച​വ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ 41 വീ​ത​വും ഓ​ച്ചി​റ, മൈ​ലം, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ 40 വീ​ത​വും പ​ത്ത​നാ​പു​രം, അ​ല​യ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ 39 വീ​ത​വും ഇ​ട​മു​ള​യ്ക്ക​ൽ, ശാ​സ്താം​കോ​ട്ട, ഇ​ട്ടി​വ പ്ര​ദേ​ശ​ങ്ങ​ളി​ൽ 38 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ർ, ചി​റ​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ 36 വീ​ത​വും എ​രൂ​ർ- 34 ഉ​മ്മ​ന്നൂ​ർ, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ൽ 33 വീ​ത​വും കു​ണ്ട​റ -32 കു​ല​ശേ​ഖ​ര​പു​രം, പ​വി​ത്രേ​ശ്വ​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ 31 വീ​ത​വും മൈ​നാ​ഗ​പ്പ​ള്ളി -30, തൊ​ടി​യൂ​ർ- 29, തേ​വ​ല​ക്ക​ര -26, തൃ​ക്കോ​വി​ൽ​വ​ട്ടം, നെ​ടു​വ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 25 വീ​ത​വും പോ​രു​വ​ഴി- 22, എ​ഴു​കോ​ൺ, തെ​ന്മ​ല, പെ​രി​നാ​ട്, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ൽ 21 വീ​ത​വും ആ​ല​പ്പാ​ട്, ത​ല​വൂ​ർ, നെ​ടു​മ്പ​ന, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ 20 വീ​ത​വും ക​രീ​പ്ര, കു​ന്ന​ത്തൂ​ർ, കൊ​റ്റ​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 19 വീ​ത​വും ഇ​ള​മാ​ട്, കു​മ്മി​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ 18 വീ​ത​വും പ​ട്ടാ​ഴി, പി​റ​വ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 17 വീ​ത​വും കി​ഴ​ക്കേ​ക​ല്ല​ട, ച​ട​യ​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ 16 വീ​ത​വും നി​ല​മേ​ൽ, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ 15 വീ​ത​വും കു​ള​ത്തൂ​പ്പു​ഴ, തെ​ക്കും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ൽ 14 വീ​ത​വും ശൂ​ര​നാ​ട് തെ​ക്ക് -13, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, വെ​ളി​ന​ല്ലൂ​ർ, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ൽ 12 വീ​ത​വും ക്ലാ​പ്പ​ന -10, പ​ന​യം, പേ​ര​യം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടു വീ​ത​വും തൃ​ക്ക​രു​വ- ആ​റ്, ആ​ര്യ​ങ്കാ​വ്, നീ​ണ്ട​ക​ര, മ​ൺ​ട്രോ​ത്തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ല് വീ​ത​വും ആ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.