അ​ഞ്ച​ലി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന് രോഗികൾ‌; ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി അ​ധി​കൃ​ത​ര്‍
Thursday, January 20, 2022 11:16 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ കോ​വി​ഡ്‌ വ്യാ​പ​നം അ​തി​രൂ​ക്ഷ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ഇ​രു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും ക​ര്‍​ശ​ന​മാ​ക്കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍.

ചി​ല വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വി​ടെ പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​ക്കി. പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ലാ​ളു​ക​ള്‍​ക്ക് കോ​വി​ഡ്‌ ക​ണ്ടെ​ത്തി​യാ​ല്‍ ക്ല​സ്റ്റ​റാ​യി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​തി​നാ​യി ഉ​ച്ച​ഭാ​ഷി​ണി വ​ഴി എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​റി​യി​പ്പും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കും. വാ​ര്‍​ഡു​ത​ല​ങ്ങ​ളി​ലു​ള്ള കോ​വി​ഡ്‌ ആ​ര്‍​ആ​ര്‍ ടി ​വെ​ള്ളി​യാ​ഴ്ച​യോ​ടെ വീ​ണ്ടും കൂ​ടും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും.

നി​ല​വി​ല്‍ അ​ഞ്ച​ല്‍ ഈ​സ്റ്റ് സ്കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം സ്കൂ​ള്‍ തു​റ​ന്ന​തോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥാ​പ​നം ക​ണ്ടെ​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും എ​സ് ബൈ​ജു പ​റ​ഞ്ഞു. വ്യാ​പ​നം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ്‌ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു​ള്ള ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണം അ​ഞ്ച​ലി​ലും ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ വ്യാ​ഴാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 230 പേ​രാ​ണ് അ​ഞ്ച​ലി​ല്‍ കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ ഉ​ള്ള​ത് കോ​ളേ​ജ് വാ​ര്‍​ഡി​ലാ​ണ്. ഇ​വി​ടെ 32 പേ​രാ​ണ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യു​ള്ള​ത്.