രോ​ഗി​ക​ള്‍​ക്ക് ഇ-​സ​ഞ്ജീ​വ​നി
Thursday, January 20, 2022 11:16 PM IST
കൊല്ലം: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ-​സ​ഞ്ജീ​വ​നി ഒ​പി​ഡി ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​പ്പ് ആ​ണി​ത്.

ഫോ​ണ്‍​വ​ഴി കൈ​മാ​റു​ന്ന രോ​ഗ​ല​ക്ഷ​ണ​ത്തി​ന് ത​ത്സ​മ​യം മ​രു​ന്ന് ല​ഭി​ക്കു​ന്ന​താ​ണ് സ​വി​ശേ​ഷ​ത. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് കി​ട്ടും.

24 മ​ണി​ക്കൂ​റും സേ​വ​ന​നി​ര​ത​മാ​ണ് സം​വി​ധാ​നം. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ജ​ന​റ​ല്‍ ഒ.​പി രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കുന്നേരം എ​ട്ട് വ​രെ​യു​ണ്ടാ​കും. സ്‌​പെ​ഷ്യാ​ലി​റ്റി ഒപി രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യും. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ആ​പ്പ് വ​ഴി അ​പ്‌​ലോ​ഡും ചെ​യ്യാം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഒ. ​പി. തി​ര​ഞ്ഞെ​ടു​ക്കാം. വി​ഡി​യോ കോ​ള്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​വ​ര​ങ്ങ​ള്‍​ക്ക് ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ - 1056. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ സം​വി​ധാ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഡി.​എം.​ഒ അ​ഭ്യ​ര്‍​ഥി​ച്ചു.