ച​ല​ച്ചി​ത്ര ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും
Thursday, January 20, 2022 11:16 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ലെ ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

12 മു​ത​ൽ 30 വ​രെ​യാ​ണ് പ്രാ​യ​പ​രി​ധി. ഫെ​ബ്രു​വ​രി 12,13 തീ​യ​തി​ക​ളി​ൽ പ്രി​ലി​മി​ന​റി റൗ​ണ്ടും 20 - ന് ​ഫൈ​ന​ൽ റൗ​ണ്ടും ന​ട​ത്തും. ഫൈ​ന​ലി​ലെ വി​ജ​യി ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ ഫ​ല​ക​വും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.

ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 10,000, 5,000, 3,000 രൂ​പ​യാ​ണ് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ക.

സ​മ്മാ​ന​ദാ​ന​ത്തി​ന് ശേ​ഷം വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ ന​യി​ക്കു​ന്ന ക​ൽ​പ്പാ​ന്ത കാ​ല​ത്തോ​ളം എ​ന്ന സം​ഗീ​ത വി​രു​ന്നും ന​ട​ക്കും. സ​മ്മാ​നാ​ർ​ഹ​ർ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ 30-ന​കം അ​പേ​ക്ഷ​ക​ൾ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94478 04336, 99470 31257, 88918 89039 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

യോ​ഗം ഇ​ന്ന്

കൊല്ലം: ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യെ സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​മാ​ക്കു​ന്ന​തി​ന് ന​ട​ത്തു​ന്ന ‘ദി ​സി​റ്റി​സ​ണ്‍’ പ​രി​പാ​ടി​യു​ടെ ആ​ലോ​ച​നാ യോ​ഗം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് 3.30ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രും.