പാ​ലം പ​ണി നീ​ളു​ന്ന ു; യാ​ത്ര ചെ​യ്യാ​നാ​വാ​തെ ഗ്രാ​മീ​ണ​ര്‍
Thursday, January 20, 2022 11:16 PM IST
പു​ന​ലൂ​ര്‍: പാ​ലം പ​ണി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തു​മൂ​ലം യാ​ത്രാ മാ​ര്‍​ഗ​മി​ല്ലാ​തെ ഗ്രാ​മീ​ണ​ര്‍. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ത്തു​പ​റ​യി​ലെ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ത്തി​യാ​കാ​ത്ത​ത്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി പ​ണി നി​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ചാ​ലി​യ​ക്ക​ര​യാ​റി​നു കു​റു​കെ തൂ​ണു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പ​ണി​ക​ൾ നി​ല​ച്ച​ത്.

പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​നേ​യും പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. ക​ല്ല​ട​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ചാ​ലി​യ​ക്ക​ര​യാ​റി​നു കു​റു​കേ പ​ത്തു​പ​റ ജ​ങ്ഷ​നി​ലാ​ണ് പാ​ലം പ​ണി​യു​ന്ന​ത്. പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം കൂ​ടി​യാ​ണി​ത്.

പൂ​ര്‍​ണ​മാ​യും പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വ​രു​ന്ന പാ​ലം കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നും 85 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. 36 മീ​റ്റ​റാ​ണ് നീ​ളം. വീ​തി നാ​ലു മീ​റ്റ​റും.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യോ​ടെ​യാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. പാ​ലം പ​ണി​ക്കു​വേ​ണ്ടി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ത പൊ​ളി​ച്ച​തു​മൂ​ലം ആ​റു​ക​ട​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത് എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഇ​പ്പോ​ള്‍ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ന്മ​ള, പ​ത്തു​പ​റ നി​വാ​സി​ക​ള്‍. ഇ​വി​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍ ആ​റു​ക​ട​ന്ന് പ​ത്തു​പ​റ ജ​ങ്ഷ​നി​ല്‍ എ​ത്തി​യാ​ണ് പു​ന​ലൂ​രി​ലേ​ക്ക് വ​ന്നി​രു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​യി ആ​റ്റി​ല്‍ വെ​ള്ളം പൊ​ങ്ങു​ക​യും ഒ​ഴു​ക്കു ശ​ക്ത​മാ​കു​ക​യും ചെ​യ്താ​ല്‍ കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു മു​ന്‍​പ്. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള ന​ട​പ്പാ​ത പൊ​ളി​ച്ചാ​ണ് പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​മ്പോ​ള്‍ യാ​ത്രാ മാ​ര്‍​ഗ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. പു​ന​ലൂ​രി​ലേ​ക്കു വ​രേ​ണ്ട​വ​ര്‍ അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം അ​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ള്‍. ഇ​തേ​സ​മ​യം പ​ണി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ഇ​തി​നാ​യി തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​ക്ക​ഴി​ഞ്ഞെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.