പന്മന : ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ താമസിച്ചിട്ടുള്ള അപൂർവം സ്ഥലങ്ങളിൽ ഒന്നായ പന്മന ആശ്രമം കേന്ദ്രീകരിച്ച് ഗാന്ധിയൻ പഠന-ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് പി സി വിഷ്ണുനാഥ് എം എൽ എ ആവശ്യപ്പെട്ടു.
ഇന്നത്തെ തലമുറ ഗാന്ധിയൻ ചിന്തകളിൽ നിന്ന് അകലുന്നതിനാലാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഒരു വലിയ വിഭാഗം മാറുന്നത്. നാളെയുടെ ഇന്ത്യയെ വാർത്തെടുക്കുവാൻ ഉള്ള അടുത്ത തലമുറയെ മയക്കുമരുന്നിന് വിട്ടുകൊടുക്കാതെ തിരികെ കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും അടിമപ്പെട്ട ചെറുപ്പക്കാരെ, അതിൽനിന്ന് മോചിപ്പിച്ച് തിരികെ കൊണ്ടുവരുവാൻ ഇത്തരം പഠന കേന്ദ്രങ്ങൾക്ക് സാധിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഗാന്ധിജി പന്മന ആശ്രമത്തിൽ വന്ന് താമസിച്ചതിന്റെ 88 -ാം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീവിദ്യാധിരാജ ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പി. ജെർമിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, യൂസഫ് കുഞ്ഞ്, കോലത്ത് വേണുഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, ആശ്രമം പിആർഒ പന്മന മഞ്ചേഷ്, പന്മന മനയിൽ എസ് ബി വി എസ് ജിഎച്ച്എസ്എസ് സ്കൂൾ പ്രിൻസിപ്പൽ ജുനാ താഹ, ബാബു ജി. പട്ടത്താനം, രഞ്ജിത്ത് കലുങ്കുമുഖം, വാർഡ് മെമ്പർ ഹാൻസിയ്യ, ഷംല നൗഷാദ്, കുരീപ്പുഴ യഹിയ, എ കെ ആനന്ദകുമാർ, സജീന്ദ്ര കുമാർ, ഷംനാദ് മുതിരപ്പറമ്പ്, സിദ്ദിഖ് കുളബി, ലാൽ സോളമൻ, അരുൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.