ജ​ന​കീ​യ​സ​മ​രം വി​ജ​യം ​ക​ണ്ടു; ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ള് ഷാ​പ്പ് മാ​റ്റും
Wednesday, January 19, 2022 10:49 PM IST
അ​ഞ്ച​ൽ : ആ​ല​ഞ്ചേ​രി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ള്ള് ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു വ​ന്ന ജ​ന​കീ​യ സ​മ​രം വി​ജ​യം​ ക​ണ്ടു. അ​ഞ്ച​ൽ -കു​ള​ത്തൂ​പ്പു​ഴ പാ​ത​യോ​ര​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ആ​ല​ഞ്ചേ​രി പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ക​ള്ള് ഷാ​പ്പ് തു​ട​ങ്ങു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ കൂ​ടി നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി. ഇ​തോ​ടെ കള്ള് ഷാ​പ്പ് ന​ട​ത്തു​ന്ന​തി​ന് കെ​ട്ടി​ടം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച ഉ​ട​മ പൊ​തു​ജ​ന വി​കാ​ര​ത്തെ മാ​നി​ച്ച് ക​രാ​റി​ൽ​നി​ന്നും പി​ൻ വാ​ങ്ങു​ന്ന​താ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് ഒ​രു​മാ​സ​മാ​യി ന​ട​ത്തി​വ​ന്ന ജ​ന​കീ​യ സ​മ​രം പി​ന്‍​വ​ലി​ക്കു​ന്ന​താ​യി സ​മ​ര​സ​മി​തി നേ​താ​ക്കാ​ള്‍ അ​റി​യി​ച്ച​ത്. സ​മ​രം ന​ട​ത്തി​യ​തു മൂ​ലം കെ​ട്ടി​ട​ത്തി​നു​ണ്ടാ​യി നി​സാ​ര കേ​ടു​പാ​ടു​ക​ൾ സ​മ​ര​സ​മി​തി പ​രി​ഹ​രി​ച്ചു ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.