ച​വ​റ മ​ണ്ഡ​ല​ത്തി​ല്‍ പ​ട്ട​യ​വി​ത​ര​ണം; സ്ഥ​ല​വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം
Wednesday, January 19, 2022 10:49 PM IST
ച​വ​റ : നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കാ​യ​ല്‍​പു​റം​പോ​ക്ക്, കാ​വ്പു​റം​പോ​ക്ക്, ല​ക്ഷം വീ​ടു​ക​ള്‍, നാ​ല് സെ​ന്‍റ് കോ​ള​നി​ക​ള്‍, റ​വ​ന്യൂ​പു​റം​പോ​ക്ക്, ദേ​ശീ​യ​പാ​ത​പു​റം​പോ​ക്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍, ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ല്‍​കേ​ണ്ട​താ​ണ്.

റ​വ​ന്യൂ അ​ധി​കാ​രി​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​നു​ള​ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​താ​യി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​റി​യി​ച്ചു.
ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള​യു​ടെ അ​ധ്യക്ഷ​ത​യി​ല്‍ ക​രു​നാ​ഗ​പ്പ​ള​ളി മി​നി​സി​വി​ല്‍​സ്റ്റേ​ഷ​നി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ എഡിഎം സാ​ജി​താ​ബീ​ഗം, ക​രു​നാ​ഗ​പ്പ​ള​ളി ത​ഹ​സീ​ല്‍​ദാ​ര്‍ ഷി​ബു, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സീ​ധ​ര​ന്‍​പി​ള​ള, തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ന്‍​പി​ള​ള, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ​യും കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ല്‍ റ​ബ​ര്‍ എ​സ്റ്റേ​റ്റി​ലെ നി​ര​വ​ധി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കെ. ​ശ്രീ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സു​ജി​ത്ത്, ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.