അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണം: കെപിഎ​സ്ടിഎ
Wednesday, January 19, 2022 10:42 PM IST
ച​വ​റ : കേ​ര​ള​ത്തി​ലെ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ര​മി​ക്ക​ല്‍ കാ​ര​ണം നി​ല​വി​ല്‍ വ​ന്ന ഒ​ഴി​വു​ക​ള്‍ പോ​ലും അം​ഗീ​ക​രി​ക്കാ​ന്‍ വി​വി​ധ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ള്‍ ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​ല്‍ എ​ത്ര​യും വേ​ഗം സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ത്സ പി.​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം കൊ​ല്ലം ‍ഡി​സി​സി സെ​ക്ര​ട്ട​റി ക​ല്ല​ട ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​ സ​മി​തി​യം​ഗം ബി. ​ജ​യ​ച​ന്ദ്ര​ന്‍​പി​ള്ള, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ ബി. ​സേ​തു​ല​ക്ഷ്മി, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി വ​രു​ണ്‍​ലാ​ല്‍, അ​ന്‍​വ​ര്‍ ഇ​സ്മ​യി​ല്‍, ജോ​ണ്‍ എം.​പി, മി​നി ഷാ​ന്‍, നാ​സിം, ബൈ​ജു ശാ​ന്തി​രം​ഗം, എ​ബി പാ​പ്പ​ച്ച​ന്‍, മ​നാ​ഫ് മൈ​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി ഉ​ണ്ണി ഇ​ല​വി​നാ​ല്‍, സെ​ക്ര​ട്ട​റി​യാ​യി രാ​ജ് ലാ​ല്‍ തോ​ട്ടു​വാ​ല്‍, ട്ര​ഷ​റ​റാ​യി അ​ശ്വ​തി മോ​ഹ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്
ലാ​പ്ടോ​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കു​ള​ത്തൂ​പ്പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ലാ​പ്ടോ​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​മാ​ന്‍​കോ​ട് ട്രൈ​ബ​ല്‍ എ​ല്‍​പി. സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍ കം​പ്യൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക ശ്രീ​ലേ​ഖ, അ​ധ്യ​പ​ക​രാ​യ ശ്രീ​ല​ത, ടി. ​ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.