സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘം പിടിയിൽ
Wednesday, January 19, 2022 10:42 PM IST
പു​ന​ലൂ​ർ: ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത സ​ഹോ​ദ​ര​ന്മാ​രെ അ​ഞ്ചം​ഗ സം​ഘം ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. പി​റ​വ​ന്തൂ​ർ കാ​ട്ടാ​യി​ക്കോ​ണ​ത്താ​ണ് സം​ഭ​വം. ത​ച്ച​ക്കു​ളം സ​ജി ഭ​വ​നി​ൽ സ​ജി (46), സ​ഹോ​ദ​ര​ൻ അ​മ്പി​ളി (44) എ​ന്നി​വ​ർ​ക്കാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ മ​ർ​ദ​ന​മേ​റ്റ​ത്.

ചീ​വോ​ട് ക​ണ്ണ​ൻ ഭ​വ​നി​ൽ സ​ഹോ​ദ​ര​ന്മാ​രാ​യ ജി​ഷ്ണു (22), വി​ഷ്ണു (22), ക​ണ്ണ​ൻ (20) ചീ​വോ​ട് ഉ​ദ​യ വി​ലാ​സ​ത്തി​ൽ ജ​യ​ൻ (40), ചീ​വോ​ട് സു​രേ​ന്ദ്ര വി​ലാ​സ​ത്തി​ൽ സു​ധീ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് പു​ന​ലൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് സ​ജി​യും അ​മ്പി​ളി​യും ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സ​ഹോ​ദ​ര​ന്മാ​ർ ജോ​ലി​ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ക​മ്പി​വ​ടി കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഘം സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ന്മാ​രെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഈ ​സ​മ​യം മ​റ്റൊ​രു കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ് ഇ​ത് ശ്ര​ദ്ധി​ക്കു​ക​യും വി​വ​രം ഉ​ട​ൻ ത​ന്നെ എ​സ്. ഐ ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് രാ​ത്രി ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ർ​ദ​ന​മേ​റ്റ​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി ത​ന്നെ പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച പോ​ലീ​സ് വെ​ളു​പ്പി​ന് ര​ണ്ടോ​ടെ മൂ​ന്ന് പ്ര​തി​ക​ളെ​യും പു​ന​ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.