തോ​ക്കു ചൂ​ണ്ടി മ​ർ​ദ​നം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 10:42 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും നി​ര​വ​ധി വ​ധ​ശ്ര​മ കേ​സു​ക​ളി​ലെ പ്ര​തി​യും കാ​പ്പാ കു​റ്റ​വാ​ളി​യു​മാ​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര പു​തു​ക്കാ​ട്ട് കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ പ​ങ്ക​ജ് (30) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2021 ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി എ​ട്ടി​ന് ക​രു​നാ​ഗ​പ്പ​ള്ളി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പ​മു​ള്ള ബാ​റി​ന് മു​ന്നി​ൽ വ​ട​ക്കു​ത​ല വെ​റ്റ​മു​ക്ക് സ്വ​ദേ​ശി ല​ത്തീ​ഫി​നെ തോ​ക്ക് ചൂ​ണ്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ ബോ​ക്സ​ർ ദി​ലീ​പ് എ​ന്ന ദി​ലീ​പ് ച​ന്ദ്ര​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബാ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്കു​ത​ർ​ക്കം ന​ട​ക്കു​ന്ന​തു ക​ണ്ട് അ​ടു​ത്ത് ചെ​ന്ന ല​ത്തീ​ഫി​നെ പ​ങ്ക​ജും ദി​ലീ​പും ചേ​ർ​ന്ന് തോ​ക്ക് ചൂ​ണ്ടി കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി ക​ട​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഹു​സൈ​ൻ എ​ന്ന​യാ​ളെ വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ കൂ​ടം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് ത​ക​ർ​ത്ത് മാ​ര​ക​മാ​യി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലും മു​ൻ​കൂ​ട്ടാ​ളി​യാ​യി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സ​ന്തോ​ഷ് എ​ന്ന​യാ​ളെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യു​ടേ​യും മ​ക്ക​ളു​ടേ​യും മു​ന്നി​ൽ വ​ച്ച് മാ​ര​ക​മാ​യി വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​ത്തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ള്ളി​കു​ന്നം , രാ​മ​ങ്ക​രി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ബാ​ർ ഹോ​ട്ട​ലി​ലെ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ​ങ്ക​ജ് ചേ​ർ​ത്ത​ല ഭാ​ഗ​ത്ത് ഉ​ള്ള​താ​യി കൊ​ല്ലം സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് അ​റ​സ്റ്റ്.

ക​രു​നാ​ഗ​പ്പ​ള്ളി എ ​സി പി ​ഷൈ​നു തോ​മ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ വി​നോ​ദ്കു​മാ​ർ, ജ​യ​ശ​ങ്ക​ർ, ധ​ന്യ ഗ്രേ​ഡ് എ ​എ​സ് ഐ ​ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സി ​പി ഒ ​സാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.