അ​ച്ഛ​നേ​യും മ​ക​ളേ​യും ആ​ക്ര​മി​ച്ച​വ​ർ അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 10:42 PM IST
കൊ​ല്ലം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ​യും പി​താ​വി​നേ​യും ആ​ക്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​മ​യ​ന​ല്ലൂ​ർ പു​തു​ച്ചി​റ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ഗോ​കു​ൽ (20), സ​ഹോ​ദ​ര​ൻ വി​ശാ​ഖ് (19) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പം ജോ​ലി​ക്കെ​ത്തി​യെ ഷ​റ​ഫു​ദി​നെ മ​ദ്യ​പി​ച്ച് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി. ഈ ​വി​വ​രം ഷ​റ​ഫു​ദീ​ൻ വാ​ട​ക​വീ​ടി​ന്‍റെ ഉ​ട​മ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ര​ണ്ട ു പേ​രും ഷ​റ​ഫു​ദീ​ന്‍റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഇ​യാ​ളു​ടെ യു​വ​തി​യാ​യ മ​ക​ളേ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് മാ​ന​ഹാ​നി​യു​ണ്ടാ​ക്കി. മ​ക​ളു​ടെ പ​രാ​തി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ കൊ​ട്ടി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്.

ഇ​വ​രെ പു​തു​ച്ചി​റ​യി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ട്ടി​യം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ഹാ​സ്, എ​എ​സ്ഐ ഫി​റോ​സ്ഖാ​ൻ എ​സ്സി​പി​ഒ ബീ​ന, സി​പി​ഒ പ്ര​വീ​ണ്‍​ച​ന്ദ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

സ്‌​കോ​ള​ര്‍​ഷി​പ്പി​ന്
31 വ​രെ അ​പേ​ക്ഷി​ക്കാം

കൊല്ലം: കേ​ര​ള മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ള്‍​ക്ക് 2021-22 ലെ ​വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 0474 2749334.