പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 10:42 PM IST
കൊ​ല്ലം: എ​ട്ടു​വ​യ​സു​കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ ഉ​ദ​യ​ഭ​വ​ൻ വീ​ട്ടി​ൽ ഗോ​പി​നാ​ഥ​കു​റു​പ്പ് (75) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യോ​ട് പ​രി​ച​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ പാ​രി​പ്പ​ള​ളി പോ​ലീ​സ് കേ​സ് എ​ടു​ത്തു. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.

പാ​രി​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ എ.​അ​ൽ​ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​നൂ​പ് സി ​നാ​യ​ർ, വ​നി​താ സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പു​ഷ്പ​ല​ത, എ​എ​സ്ഐ അ​ഖി​ലേ​ഷ് എ​സ് സി​പി​ഒ ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.