ഫാ​ത്തി​മ കോ​ളേ​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സ് ആ​രം​ഭി​ച്ചു
Wednesday, January 19, 2022 10:42 PM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ന് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ പി.​ജെ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​രി. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഡോ. ​മി​ഹാ​ൽ ഓ​റെ​ൻ ഷെ​മീ​ർ , ഡോ ​ആ​ൽ​ബ​ർ​ട്ട് പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ഡോ ​പി.​കെ സ​തീ​ഷ്കു​മാ​ർ (പ്രൊ​ഫ​സ​ർ, ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി, വാ​രാ​ണ​സി), ഡോ. ​പ​ദ്മ​നാ​ഭ​ൻ മോ​ഹ​ന​ൻ (സ​യ​ന്‍റി​സ്റ്റ്, സി​യോ​ൾ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി, സൗ​ത്ത് കൊ​റി​യ) എ​ന്നി​വ​ർ പ്ലാ​ന്‍റ് ഫി​സി​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള എ​ൺ​പ​തോ​ളം അ​ധ്യാ​പ​ക​രും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ. നി​ർ​മ​ല ജ​യ​റാ​ണി പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്യും.