പോ​ലീ​സ്ഗാ​യ​ക​ന്‍റെ കു​ടും​ബ​ത്തെ സ​മാ​ശ്വ​സി​പ്പി​ക്കാ​ൻ റേ​ഞ്ച് ഡിഐജി എത്തി
Tuesday, January 18, 2022 11:11 PM IST
കൊല്ലം: അ​കാ​ല​ത്തി​ൽ വേ​ർ​പ്പെ​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ നി​രാ​ലം​ബ​മാ​യ കു​ടു​ബ​ത്തി​ന് ആ​ശ്വാ​സ​മേ​കാ​ൻ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡിഐ ജി മു​ള​ങ്കാ​ട​ക​ത്തെ വീ​ട്ടി​ലെ​ത്തി. ക​ഴി​ഞ്ഞ ഏ​ഴി​ന് ഇ​രു​ന്പ് പാ​ല​ത്തി​ന് സ​മീ​പം ഉ​ണ്ടായ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ലീ​സി​ലെ ക​ലാ​കാ​ര​നാ​യ എ.​സു​രേ​ഷ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ സ​മാ​ശ്വ​സി​പ്പി​ക്കാ​നാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡിഐജി ആ​ർ.​നി​ശാ​ന്തി​നി എ​ത്തി​യ​ത്.

മു​ള​ങ്കാ​ട​കം ക്ഷേ​ത്ര​ത്തി​ന് പു​റ​കി​ലു​ള​ള സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഡിഐ​ജി പ്രാ​യ​മാ​യ മാ​ത​ാവി​നെ ചേ​ർ​ത്ത് പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ച്ചു. സു​രേ​ഷി​ന്‍റെ സ​ഹോ​ദ​ര​നോ​ടും ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ഡിഐജി കു​ടും​ബ​ത്തി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു മ​ണി​ക്കൂ​റോ​ളം സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ എ​സ്.​നാ​സ​റു​ദീ​ൻ, ജി.​ഡി.​വി​ജ​യ​കു​മാ​ർ, ബി.​ഗോ​പ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ.​ര​തീ​ഷ്, ഷെ​ഫീ​ക്, തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ഗാ​യ​ക​സ​ദ​സി​ലെ നി​ത്യ സാ​ന്നി​ധ്യമാ​യി​രു​ന്ന സു​രേ​ഷ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ഡി​ഐജി​യു​ടെ സ​ന്ദ​ർ​ശ​നം ആ​ശ്വാ​സ​മാ​യി.