കോ​വി​ഡ് കു​തി​ച്ചു​യ​ർ​ന്നി​ട്ടും പ​രി​ശോ​ധ​ന​ക​ൾ നാ​മ​മാ​ത്രം
Tuesday, January 18, 2022 11:11 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടും പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ങ്കി​ലും അ​വ നാ​മ​മാ​ത്ര​മാ​യി പോ​ലും ന​ട​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.
സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ല​മൊ​ന്നും ബ​സ് യാ​ത്ര​യി​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ചി​ല ബ​സു​ക​ളി​ൽ മാ​സ്ക് പോ​ലും ധ​രി​ക്കാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും തി​ര​ക്കി​ന് ഒ​ട്ടും കു​റ​വി​ല്ല. ട്രെ​യി​ൻ യാ​ത്ര​യി​ലും സ്ഥി​തി സ​മാ​ന​മാ​ണ്.

മി​ക്ക തീ​വ​ണ്ടി​ക​ളി​ലും അ​ൺ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണ്. സാ​ധാ​ര​ണ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രും സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രും ഈ ​കൊ​ച്ചു​ക​ളി​ലാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം കോ​ച്ചു​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ക​യ​റാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ട്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ ന​ല്ലൊ​രു പ​ങ്കും മാ​സ്കും ധ​രി​ക്കാ​റി​ല്ല.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം അ​തി കൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മു​ൻ കാ​ല​ങ്ങ​ളി​ലെ പോ​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ല. കൊ​ല്ലം ബീ​ച്ചി​ല​ട​ക്കം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ്. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സും കാ​ര്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ല.

പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​പ്പോ​ൾ ഒ​രു നി​യ​ന്ത്ര​ണ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ ശ​രീ​രോ​ഷ്മാ​വ് മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ട​ക​ൾ​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സാ​നി​റ്റൈ​സ​റു​ക​ളും കൈ ​ക​ഴു​ക​ൽ സം​വി​ധാ​ന​വു​മൊ​ക്കെ പ​ല​യി​ട​ത്തും അ​പ്ര​ത്യ​ക്ഷ​മാ​യി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ പേ​രും മൊ​ബൈ​ൽ ന​മ്പ​രും എ​ഴു​തി വ​യ്ക്കു​മാ​യി​രു​ന്നു. അ​തും ഇ​പ്പോ​ഴി​ല്ല. ഇ​ങ്ങ​നെ പോ​യാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കാ​നാ​ണ് സാ​ധ്യ​ത.

ബാ​ങ്കു​ക​ളി​ലും സ്കൂ​ളു​ക​ളി​ലു​മൊ​ക്കെ കോ​വി​ഡ് വ്യാ​പ​നം അ​തി​വേ​ഗ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ർ​ക്ക് കോ​വി ഡ് ​ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ അ​ഞ്ച് സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ക​യു​ണ്ടാ​യി.

പോ​ലീ​സു​കാ​രി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​ണ്. ഇ​തും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് ബ​സി​ലും തീ​വ​ണ്ടി​യി​ലു​മൊ​ക്കെ കൊ​ല്ലം ജി​ല്ല​യി​ൽ എ​ത്തു​ന്ന​ത്. ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ നി​ല​വി​ൽ ഒ​രു സം​വി​ധാ​ന​വും ഇ​ല്ല​ന്ന​താ​ണ് വാ​സ്ത​വം.