വിലയിലും കാന്താരി എരിയുന്നു
Tuesday, January 18, 2022 11:10 PM IST
പു​ന​ലൂ​ർ : എ​രി​വി​ൽ മാ​ത്ര​മ​ല്ല, ഇ​പ്പോ​ൾ വി​ല​യി​ലും മു​മ്പി​ലാ​ണ് കൊ​ച്ചു കാ​ന്താ​രി. മു​റ്റ​ത്തും തൊ​ടി​യി​ലും പ്ര​ത്യേ​ക പ​രി​ച​ര​ണ​മൊ​ന്നു​മി​ല്ലാ​തെ കാ​യ്ക്കു​ന്ന കാ​ന്താ​രി​മു​ള​കി​ന്‍റെ വി​പ​ണി​യി​ലെ വി​ല ഇ​പ്പോ​ൾ കി​ലോ​ഗ്രാ​മി​ന് 500 രൂ​പ.

ചി​ല്ല​റ വി​ല്പ​ന ഇ​ന​ത്തി​ൽ 100 ഗ്രാം ​മു​ള​കു വേ​ണ​മെ​ങ്കി​ൽ 60 രൂ​പ കൊ​ടു​ക്ക​ണം. മു​മ്പ് 20 രൂ​പ​യി​ൽ താ​ഴെ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്താ​ണി​ത്. വെ​ള്ള കാ​ന്താ​രി മു​ള​കി​ന് വി​ല കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യാ​ണ്. നാ​ട്ടി​ൽ ക്ഷാ​മം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ന്താ​രി​യു​ടെ വി​ല​യി​ലും എ​രി​വു കൂ​ടി​യ​ത്. നാ​ട്ടി​ൽ നി​ന്നാ​ണ് വി​പ​ണി​യി​ൽ കാ​ന്താ​രി മു​ള​ക് എ​ത്താ​റു​ള്ള​ത്. വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ കാ​ന്താ​രി ചെ​ടി​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി​യ​താ​ണ് ക്ഷാ​മ​മു​ണ്ടാ​കാ​നും വി​ല ഉ​യ​രു​വാ​നും കാ​ര​ണ​മെ​ന്ന് പു​ന​ലൂ​ർ ശ്രീ​രാ​മ​വ​ർ​മ​പു​രം ച​ന്ത​യി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി കെ.​നാ​സ​ർ പ​റ​യു​ന്നു. അ​ച്ചാ​ർ നി​ർ​മാ​ണ​ക്കാ​രാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ കൂ​ടു​ത​ലും. മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ പോ​ലെ കാ​ന്താ​രി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്താ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​മ്പ് ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്ത് വി​ല കി​ലോ​ഗ്രാ​മി​ന് 900 വ​രെ ഉ​യ​ർ​ന്ന ച​രി​ത്ര​വും കൊ​ച്ചു കാ​ന്താ​രി​ക്കു​ണ്ട്. കാ​ന്താ​രി​യെ കൂ​ടാ​തെ നാ​ട​ൻ പ​ച്ച​മു​ള​കി​നും ഉ​ണ്ട​മു​ള​കി​നും വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 250 - 350 രൂ​പ​യാ​ണ് കി​ലോ​ഗ്രാ​മി​ന് ഇ​പ്പോ​ൾ വി​പ​ണി വി​ല.