ചവറ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു)മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു.
ചവറ, ശാസ്താംകോട്ട ബ്രാഞ്ച് നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ടയിലാണ് മേഖലാ കൺവെൻഷൻ നടന്നത്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്രാഞ്ച് പ്രസിഡന്റ് വിസിമോൾ അധ്യക്ഷയായി.
കേരള വാട്ടർ അതോറിറ്റി റഫറണ്ടവുമായി ബന്ധപ്പെട്ടുള്ള ചവറ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാർ, സിപിഎം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി ബിന്ദു, യൂണിയൻ ജില്ലാ സെക്രട്ടറി ഹരികുമാർ, പ്രസിഡന്റ് ഡി. മന്മഥൻ, ട്രഷറർ ബിനീഷ് എന്നിവർ പ്രസംഗിച്ചു.
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കൊട്ടാരക്കര : യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനലൂർ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
യുഐടിയിൽ നടന്ന ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജേക്കബ് വർഗീസ് വടക്കടത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എൻ.വിഷ്ണു കുമാർ, എസ് ആർ അനീഷ്, ജി എസ് മഞ്ജു, എ എൽ ഷൈലാ മോൾ, വോളണ്ടിയർ സെക്രട്ടറി ആഷിൻ സജു എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ.സ്മിത എൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി ശ്യാമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രതിഷേധ സമരം സംഘടിപ്പിച്ചു
കരുനാഗപ്പള്ളി: കോവിഡ് മഹാമേരി പടർന്ന് പിടിക്കുന്ന അവസരത്തിൽ 108 ആംബുലൻസ് സേവനം പന്ത്രണ്ട് മണിക്കൂറായി വെട്ടിച്ചുരുക്കുകയും രാത്രി കാലങ്ങളിൽ ആംബുലൻസ് സർവീസ് നിർത്തലാക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ മുന്നിൽ പ്രതിഷേധ സമരം നടത്തി.
മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. അൻസാർ എ. മലബാർ അധ്യക്ഷത വഹിച്ചു. കയാലത്തറ ഹരിദാസ്, മെഹർ ഖാൻ ചേന്നല്ലൂർ, എച്ച്.എസ്. ജയ് ഹരി, ഇന്ദുലേഖ രാജീഷ്, എസ്.ഗീതാകുമാരി, ബേബി വേണുഗോപാൽ, കെ.കേശവപിള്ള, വി.എൻ.ബാലകൃഷ്ണൻ, ഷമീർ തുടങ്ങിയവർ നേതൃത്വം നല്കി.