ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ
Tuesday, January 18, 2022 11:07 PM IST
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 21, 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ​

തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​മാ​യി നാളെ വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കുന്നേരം 4.30 നു ​നൊ​വേ​ന, വി.​കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 21-ന് വൈ​കുന്നേരം 4.30 ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്ക് വി​കാ​രി ഫാ.​അ​ബ്ര​ഹാം ക​രി​പ്പി​ങ്ങാ​മ്പു​റം നേ​തൃ​ത്വം ന​ൽ​കു​ം.

ഫൊ​റോ​നാ മ​ത ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ന​ട​ക്ക​ൽ ​​വി.​കു​ർ​ബാ​ന​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 22 ന് ​വൈ​കു​ന്നേ​രം 4.30 ന് ​മ​ല​യി​ൽ പ​ള്ളി​യി​ൽ വി.​കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​ക്ക് ഫൊ​റോ​നാ കു​ടും​ബ പ്രേ​ഷി​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ജോ പു​തു​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും.​ വൈ​കുന്നേരം 6.15 നു ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദക്ഷ​ിണം മ​ല​യി​ൽ പ​ള​ളി​യി​ൽ നി​ന്നും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക്.​

തി​രു​നാ​ൾ ദി​ന​മാ​യ 23-ന് രാ​വി​ലെ 9.15 നു ​സ​പ്ര.​ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. കു​ർ​ബാ​ന​ക്ക് ഫാ.​സി​റി​യ​ക് വ​ലി​യ കു​ന്നും​പു​റം(​പ്രഫ​സർ, വ​ട​വാ​തൂ​ർ സെ​മി​നാ​രി) നേ​തൃ​ത്വം ന​ൽ​കും.​ തു​ട​ർ​ന്ന് പ്ര​ദക്ഷ​ിണം, കൊ​ടി​യി​റ​ക്ക്.​ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ക​ഴു​ന്നെ​ടു​പ്പ്, അ​ടി​മ വെ​ക്ക​ൽ എ​ന്നി​വ​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.