ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി നേ​രി​ടാ​ന്‍ പ്ര​ത്യേ​ക സം​ഘം
Monday, January 17, 2022 11:08 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ്-​ഒ​മി​ക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ന്‍ ഇ​ന്‍​സി​ഡ​ന്‍റ് ക​മാന്‍റ​ര്‍​മാ​രാ​യ ത​ഹ​സി​ല്‍​ദാ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍.

ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും സ​മാ​ന ഒ​ത്തു​ചേ​ര​ലു​ക​ളും നി​യ​ന്ത്രി​ത എ​ണ്ണം പേ​രു​മാ​യി ന​ട​ത്തു​ന്നു​വെ​ന്ന് സം​ഘം ഉ​റ​പ്പാ​ക്കും. ബീ​ച്ച്, പാ​ര്‍​ക്ക്, പൊ​തു​പ​രി​പാ​ടി സ്ഥ​ല​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, ബാ​റു​ക​ള്‍, ബീ​ച്ചു​ക​ള്‍, തീ​യ​റ്റ​റു​ക​ള്‍, ഓഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​ട​ങ്ങി ജ​നം ഒ​ത്തു​കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

താ​ലൂ​ക്ക് ത​ല​ത്തി​ലു​ള​ള ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രെ (സ്‌​പെ​ഷല്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ) ഉ​ള്‍​പ്പെ​ടു​ത്തി ഷി​ഫ്റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ട് എ​ന്‍​ഫോ​ഴ്സ്സ​മെന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഫീ​ല്‍​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ഓ​രോ താ​ലൂ​ക്കി​ന്‍റേ​യും ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍​മാ​ര്‍ സ്‌​ക്വാ​ഡിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.

സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത്/​റീ​ജി​യ​ണ​ല്‍ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രേ​യും അ​ത​ത് ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന സ​ഹാ​യ​ത്തി​നാ​യി നി​യോ​ഗി​ക്കും. ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന​സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി. ജി​ല്ലാ​ത​ല ഏ​കോ​പ​നം ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് നി​ര്‍​വ​ഹി​ക്കും.