കിഴക്കന്‍ മേഖലയില്‍ കനത്ത ജാഗ്രത
Monday, January 17, 2022 11:08 PM IST
അ​ഞ്ച​ല്‍: സം​സ്ഥാ​ന​ത്ത് കോ​വി​ഡ്‌ മൂ​ന്നാം ത​രം​ഗം പി​ടി​മു​റു​ക്കു​മ്പോ​ള്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യ​തോ​ടെ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

തോ​ട്ടം മേ​ഖ​ല​ക​ള്‍ കൂ​ടു​ത​ലാ​യി ഉ​ള്ള കു​ള​ത്തു​പ്പു​ഴ, ഏ​രൂ​ര്‍, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പ​ന തോ​ത് കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച​ല്‍ അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ്‌ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷെ ടി​പി​ആ​ര്‍ അ​ട​ക്കം കു​റ​വാ​ണ് എ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പെ​ടെ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല​ന്നും ഇ​രു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രും അ​റി​യി​ച്ചു.

നി​രീ​ക്ഷ​ണ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​പ്പി​ച്ച് വ്യാ​പ​നം കു​റ​യ്ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. വ്യാ​പ​ാരി​ക​ള്‍, ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ​ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന പൊ​തു​യോ​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കി. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ അ​ട​ക്കം ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ല്‍ എ​ല്ലാം നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​കും. നി​ല​വി​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. അ​പൂ​ര്‍​വം ചി​ല​ര്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ള്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യും വി​ധം വീ​ണ്ടും സ​ജ്ജ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.

ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി സാ​മൂ​ഹി​കാ​ക​ലം പാ​ലി​ക്ക​ണം എ​ന്നും മാ​സ്ക്, വ്യ​ക്തി ശു​ചി​ത്വം എ​ന്നി​വ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം എ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.