പ​ട്ടി​ക​ജാ​തി- വ​ർ​ഗ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, January 17, 2022 11:08 PM IST
ചാ​ത്ത​ന്നൂ​ർ : പ​ട്ടി​ക​ജാ​തി- വ​ർ​ഗ​ക്കാ​ർ​ക്കെ തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും പോ​ലീ​സ് ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​നു​മാ​യി പാ​രി​പ്പ​ള്ളി പോ​ലീ​സ് മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ അ​ൽ - ജ​ബാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് സ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ചി​റ​ക്ക​ര ഇ​ട​ക്കു​ന്ന് കോ​ള​നി​യി​ൽ നി​ന്നും ബി​ജു.​സി, മു​തു​പു​റ​ത്ത് മു​ക​ൾ കോ​ള​നി​യി​ൽ നി​ന്നും ര​മ, ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ കോ​ള​നി​യി​ൽ നി​ന്നും തു​ള​സീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് മോ​ണി​റ്റ​റിം​ഗ് സ​മി​തി അം​ഗ​ങ്ങ​ൾ.

കോ​ള​നി​ക​ളി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ട​യ്ക്കു പ​ഠ​നം മ​തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ​യും ബ​ന്ധ​പ്പെ​ട്ട് തു​ട​ർ പ​ഠ​നം സാ​ധ്യ​മാ​ക്കു​ക, മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പെ​ടാ​തി​രി​യ്ക്കാ​ൻ ബോ​ധ​വ​ത്ക്ക​ര​ണം എ​ന്നി​വ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.