വ്യാ​ജ പാ​സ്പ്പോ​ര്‍​ട്ടു​മാ​യി യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു
Monday, January 17, 2022 11:04 PM IST
ച​വ​റ : വ്യാ​ജ​പാ​സ്പ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ റ്റി​സി, 36-832 പെ​രു​ന്താ​ന്നി ഉ​ഷ​സ് വീ​ട്ടി​ല്‍ നി​ന്നും മ​ണ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ ആ​റ്റു​കാ​ല്‍ ദേ​വി ക്ഷേ​ത്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ശ്രീ​ല​ത (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ വ​സ​ന്താ ജ​നാ​ര്‍​ദ​ന​ന്‍, വ​സ​ന്താ​ല​യം മു​കു​ന്ദു​പു​രം ച​വ​റ എ​ന്ന വ്യാ​ജ പേ​രും മേ​ല്‍​വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി സൗ​ദി​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ വ്യ​ജ​രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മു​കു​ന്ദ​പു​രം മേ​ല്‍ വി​ലാ​സ​ത്തി​ലൂ​ടെ പാ​സ്പോ​ര്‍​ട്ട് സ​മ്പാ​ദി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പാ​സ്പോ​ര്‍​ട്ട് എ​ടു​ത്ത​തി​ന് ച​വ​റ​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പാ​സ്പോ​ര്‍​ട്ട് രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പു​റ​പ്പെ​ടു​വി​ച്ച ലൂ​ക്ക്ഔ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. തു​ട​ര്‍​ന്ന് ച​വ​റ പോ​ലീ​സ് ഇ​വ​രെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്നും ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.