സേ​വാ​ഭാ​ര​തി ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​സ്ഥാ​നം: ഡോ.​എ​ൻ.​എ​ൻ മു​ര​ളി
Monday, January 17, 2022 11:04 PM IST
ചാ​ത്ത​ന്നൂ​ർ: ഏ​തു വി​ഷ​മ​ഘ​ട്ട​ത്തി​ലും എ​ന്ത് ദൗ​ത്യ​വും സ്വ​യ​മേ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് സേ​വാ​ഭാ​ര​തി​യെ​ന്ന് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ൻ. എ​ൻ. മു​ര​ളി. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സേ​വാ​ഭാ​ര​തി സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യ​ത്തി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും കോ​വി​ഡി​ന്‍റെ വി​പ​രീ​ത പ​രി​ത​സ്ഥി​തി​യി​ൽ പോ​ലും ല​ക്ഷ​ക​ണ​ക്കി​ന് സേ​വാ​പ്ര​വ​ർ​ന​ത്ത​ങ്ങ​ളാ​ണ് സേ​വാ​ഭാ​ര​തി ന​ട​ത്തി​യ​ത്.

പ്ര​ശ​സ്തി​ക്കു പി​ന്നാ​ലെ പോ​കാ​തെ നി​സ്വാ​ര്‍​ഥ പ്ര​വ​ര്‍​ത്ത​ന​മാ​ണ് സേ​വാ​ഭ​ര​തി ന​ട​ത്തു​ന്ന​ത്. നി​ര്‍​ധ​ന​കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ട് വ​ച്ചു കൊ​ടു​ത്തും നി​ര​വ​ധി പേ​ര്‍​ക്ക്ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ല്‍​കി​യും കോ​വി ഡ് ​കാ​ല​ത്ത് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും മ​രു​ന്നു​ക​ളും എ​ത്തി​ച്ചും സേ​വ​ന​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ സേ​വാ​ഭാ​ര​തി ഇ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ത്തി​ന്‍റെ ആ​ശാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ​ൻ ക​രൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രി​ക​ള്‍ സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ശം​സ​യോ അം​ഗീ​കാ​ര​മോ ന​ൽ​കാ​റി​ല്ല. പ​ക​രം അ​വ​ഗ​ണി​ക്കു​ക​യും പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. മാ​തൃ​ക​പ​ര​മാ​യ സേ​വാ​പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലി​ടം പി​ടി​ച്ചു കൊ​ണ്ട് സേ​വാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് സേ​വാ​ഭാ​ര​തി​യെ​ന്ന് രാ​ജ​ൻ ക​രൂ​ർ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് മ​ധു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ, രാ​ക്ഷ്ട്രീ​യ സ്വ​യം സേ​വ​ക സം​ഘം കൊ​ല്ലം വി​ഭാ​ഗ് സേ​വാ​പ്ര​മു​ഖ് മീ​നാ​ട് ഉ​ണ്ണി, സേ​വ​ഭാ​ര​തി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ഡെ​ന്നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ശ​ര​ത്ച​ന്ദ്ര​ൻ, ആ​ർ. ഇ. ​സ​ന്തോ​ഷ്‌, ബീ​ന​രാ​ജ​ൻ, മീ​ര​ഉ​ണ്ണി, സ​തീ​ഷ്ബാ​ബു മീ​നാ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.