വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വ എ​ൻ​ജി​നീ​യ​ർ മ​രി​ച്ചു
Monday, January 17, 2022 1:34 AM IST
കൊ​ട്ടാ​ര​ക്ക​ര : എം​സി റോ​ഡി​ൽ ലോ​വ​ർ ക​രി​ക്കം കു​രി​ശ​ടി ജം​ഗ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ൻ​ജി​നീ​യ​റാ​യ യു​വാ​വ് മ​രി​ച്ചു. ക​രി​ക്കം ബ്രൈ​റ്റ് ഹൗ​സി​ൽ മാ​ത്യൂ​സ് തോ​മ​സ് (31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15നാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നു വേ​ണ്ടി ബൈ​ക്കി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ശ​ബ​രി​മ​ല ദ​ർ​ശ​ന​വും ക​ഴി​ഞ്ഞ് വ​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​രു​ടെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ . ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​റാ​ണ്. ഒ​രു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ഭാ​ര്യ: അ​ഞ്ജി​ത. മ​ക​ൾ: 2 വ​യ​സു​ള്ള ആ​ൻ​ഡ്രി​യ മാ​ത്യൂ​സ്.