യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ല്ല​ട​യാ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ം! പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ല: റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി
Saturday, January 15, 2022 10:52 PM IST
അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം തൊ​ട്ട​ടു​ത്ത ക​ല്ല​ട​യാ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല​ന്ന്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി പ​റ​ഞ്ഞു.

ക​ട​യ്ക്ക​ല്‍ ഐ​ര​ക്കു​ഴി സ്വ​ദേ​ശി അ​ര​വി​ന്ദി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​ന്നേ ദി​വ​സം ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ തെ​റ്റു​ക​രാ​ണ് എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല. രാ​ത്രി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം ത​ള്ളി​കൊ​ണ്ടു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ര​വി​ന്ദി​നെ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്.

പോ​ലീ​സി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍​കി. അ​ര​വി​ന്ദ് കു​റ്റ​വാ​ളി​യോ അ​ത്ത​ര​ത്തി​ല്‍ സം​ശ​യി​ക്കേ​ണ്ട ഒ​രാ​ളോ അ​ല്ലാ​ത്ത​തി​നാ​ലാ​ണ് ലോ​ക്ക​പ്പ് ചെ​യ്യാ​തെ പു​റ​ത്ത് ഇ​രു​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ ക​റ​ണ്ട് പോ​യ ത​ക്ക​ത്തി​ല്‍ ഇ​യാ​ള്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ഓ​ടി​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും റൂ​റ​ല്‍ എ​സ്പി ​പ​റ​ഞ്ഞു. ജാ​ഗ്ര​ത കു​റ​വ് ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ലീ​സ് സ്റ്റെ​ഷ​നി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​രു​ത​ല്‍ ഉ​ണ്ടാ​ക​ണം എ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഐ​ര​ക്കു​ഴി​യി​ല്‍ അ​ര​വി​ന്ദി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് എ​സ്പി​യു​ടെ പ്ര​തി​ക​ര​ണം