ചവറ: ചവറ സർക്കാർ ബി ജെ എം കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചവറ കെഎംഎംഎൽ ഡിജിഎം വിജയകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആരോഗ്യ പ്രവർത്തകരായ ജോബി ജോസഫ്,അശ്വിനി വിഎസ് എന്നിവരെ ആദരിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന് ഭാഗമായി വീൽചെയർ വിതരണവും നടന്നു. വാട്ടർ ബെഡും വസ്ത്രങ്ങളും ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറി.
ഇതിനോടനുബന്ധിച്ച് നടന്ന മാഗസിൻ പ്രകാശനം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സി ആർ ബിജു കുമാർ നിർവഹിച്ചു. ജുവനൈൽ ഹോമിലെ കുട്ടികൾക്ക് വായിക്കുന്നതിന് എൻഎസ്എസ് സ്വരൂപിച്ച ബുക്കുകൾ സി ആർ ബിജു കുമാർ ഏറ്റുവാങ്ങി .
ഗ്രാമപഞ്ചായത്ത് അംഗം ശശിധരൻ, എൻഎസ്എസ് ഉപദേശക സമിതി അംഗം വർഗീസ് എം, പിടിഎ സെക്രട്ടറി പ്രഫ. ബി സുരേഷ്, കോളേജിലെഎൻ സി സി ഓഫീസർ എൽ ടി കിരൺ, എൻഎസ്എസ് ഓഫീസർ ഡോ. ജി ഗോപകുമാർ, വോളണ്ടിയർ ലീഡർ കെ പ്രസിത, വോളണ്ടിയർ സെക്രട്ടറി എസ്. പാർഥൻ, തൻസി എൻ , ശബരി, അപർണ്ണ എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയാ സലാം അധ്യക്ഷത വഹിച്ചു.
പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വിമൽരാജ്, പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ജനപ്രതിനിധികളായ സീനത്ത്, ജിജി ആർ,രതീഷ്, സജി അനിൽ,സുമയ്യ, ജോയ് ആന്റണി, പ്രിയാ ഷിനു, ഡോ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.