കു​ടി​വെ​ള്ളക്ഷാ​മം: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, December 6, 2021 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സി.​ആ​ർ മ​ഹേ​ഷ് എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗം ചേ​ർ​ന്നു.
യോ​ഗ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്പാ​യി കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
മു​ൻ എ​ൽഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ങ്ങി വ​ച്ച ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ക്ലാ​പ്പ​ന​യി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ വാ​ർ​ഡു​ക​ളി​ലും 12 മു​ത​ൽ 15 വ​രെ വാ​ർ​ഡു​ക​ളി​ലു​മാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷം. ഇ​വി​ടെ കു​ഴ​ൽ കി​ണ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്കാ​യി പ​തി​ന​ഞ്ച് ലക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ്ഥ​ലം ഭൂ​ഗ​ർ​ഭ ജ​ല​വി​ഭ​വ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി അ​നു​യോ​ജ്യ​മാ​ണെ​ങ്കി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ലു മു​ത​ൽ പ​തി​നൊ​ന്ന് വ​രെ വാ​ർ​ഡു​ക​ളി​ലാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ടെ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ലും​മൂ​ട്ടി​ൽ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ 19 മു​ത​ൽ 22 വ​രെ വാ​ർ​ഡു​ക​ളി​ലും ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലു​മാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു കു​ഴ​ൽ കി​ണ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 1.07 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​നാ​യി ഒ​ൻ​പ​ത് സ്ഥ​ല​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് കു​ഴ​ൽ കി​ണ​റു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.
ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 22 മു​ത​ൽ 35 വ​രെ ഡി​വി​ഷ​നു​ക​ളി​ലാ​ണ് ജ​ല​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം യോ​ഗം വി​ളി​ക്കാ​നും തീ​രു​മാ​ന​മാ​യി.​ന​ഗ​ര​സ​ഭ​യെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു.
ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് 4.20 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ഡി​പി​സി അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ ക​ഴി​യും. അ​ഴീ​ക്ക​ൽ പൂ​ക്കോ​ട്ട്, ശ്രാ​യി​ക്കാ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, കു​ഴി​ത്തു​റ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, ചെ​റി​യ​ഴീ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ഴ​ൽ കി​ണ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് മ​ണ്ണു പ​രി​ശോ​ധ​ന ന​ട​ത്തി. പ​ദ്ധ​തി ഭ​ര​ണാ​നു​മ​തി​യ്ക്കാ​യി ന​ൽ​കി.
നേ​ര​ത്തേ ത​ന്നെ തൊ​ടി​യൂ​രി​ൽ കേ​ര​ളാ ഫീ​ഡ്‌​സി​ൽ കു​ഴ​ൽ കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തിന്‍റെ അ​നു​മ​തി​യ്ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.
ത​ഴ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി ​സ​ദാ​ശി​വ​ൻ, ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി, തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് യു ​ഉ​ല്ലാ​സ്, ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ഓ​ണം​പ​ള്ളി​ൽ, വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ സ​ബീ​ർ എ ​റ​ഹിം, എ.​ആ​ർ ഷീ​ജ, അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ റാ​ഷി​ദ്, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ വി​ഷ്ണു​ദ​ത്ത്, ര​തീ​ഷ് കു​മാ​ർ, ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.