അ​റി​വ് പ​ക​രാ​ൻ ന​ൽ​കീ​ടാം ഒ​രു പു​സ്ത​കം
Monday, December 6, 2021 11:25 PM IST
കൊ​ട്ടി​യം: ക്വ​യിലോ​ൺ റോ​വേ​ഴ്‌​സ് ഓ​പ്പ​ൺ ഗ്രൂ​പ്പ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ക്ഷ​ര​ജ്യോ​തി 2021 അ​റി​വ് പ​ക​രാ​ൻ ന​ൽ​കി​ടാം ഒ​രു പു​സ്ത​കം എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന നി​ർ​ധ​ന​രാ​യ 150 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ​ത്.
മു​ണ്ട​ക്ക​ൽ വെ​സ്റ്റ് നേ​താ​ജി ന​ഗ​ർ അം​ഗ​ൻ​വാ​ടി ആ​ൻ​ഡ് റീ​ഡി​ങ് റൂ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ. ഡോ. ​അ​ശോ​ക് ഡി​ക്രൂ​സ് നി​ർ​വ​ഹി​ച്ചു. മ​ങ്ങാ​ട് മു​ര​ളി, വി​നോ​ദ് മാ​ത്യു,ര​ശ്മി ജ​ഗ​തി​ലാ​ൽ, അ​ജീ​ഷ് സ​തീ​ഷ്, സ്റ്റീ​ഫ​ൻ ആ​ന്‍റ​ണി, അ​നീ​ഷ് സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഹ​ന​മി​ടി​ച്ച് പോ​സ്റ്റ് ത​ക​ർ​ന്നു

ച​വ​റ: കൊ​റ്റ​ൻ​കു​ള​ങ്ങ​ര വാ​ർ​ഡി​ലെ കൃ​ഷ്ണ​ൻ​ന​ട​യ്ക്ക് സ​മീ​പം ഇ​ല​ക്ട്രി​ക് പോ​സ്റ്റ് വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 ഓ​ടെ യാ​ണ് പോ​സ്റ്റ് ത​ക​ർ​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ത​ക​ർ​ന്ന പോ​സ്റ്റ് നീ​ക്കി പു​തി​യ​ത് സ്ഥാ​പി​ച്ചു.