സെ​ന്‍റ് ജോ​സ​ഫ് ഹോം​സ്: കു​ടും​ബ​ത്തി​ന് ത​ല​ ചാ​യ്ക്കാ​ൻ ഇ​ട​മാ​യി
Monday, December 6, 2021 11:25 PM IST
കു​ണ്ട​റ: സെ​ന്‍റ് ജോ​സ​ഫ് ഹോം​സി​ന്‍റെ ത​ല​ചാ​യ്ക്കാ​നൊ​രി​ടം എ​ന്ന ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാ​മ​ത്തെ വീ​ട് ജി​ല്ല​യി​ലെ പേ​ര​യം ആ​റാം വാ​ർ​ഡി​ൽ നെ​ല്ലി​വി​ള തെ​ക്ക​തി​ൽ വി​ജ​യ​കു​മാ​ർ - ലീ​മ ദ​മ്പ​തി​ക​ൾ​ക്ക് ന​ൽ​കാ​ൻ വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ തീ​രു​മാ​നി​ച്ചു. വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ട്ര​സ്റ്റി​യു​മാ​യ ഡോ.​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കൊ​ല്ലം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​സോ​ളു കോ​ശി രാ​ജു അ​ർ​ഹ​ത​പ​ത്രം കൈ​മാ​റു​ക​യും കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ . ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ഗ്രി​മെ​ന്‍റ് ന​ൽ​കു​ക​യും ചെ​യ്തു. പേ​ര​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ ഐ​സ​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ര​മേ​ശ് കു​മാ​ർ, ര​ജി​ത​സ​ജീ​വ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത​രാ​ജ​ൻ, സെ​ന്‍റ് ജോ​സ​ഫ് ഹോം​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ കു​മാ​ർ.​കെ.​എ​സ്, ഷി​ബു വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മാ​യ​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​രു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ​ഫ്. ഡി. ​ഫെ​ർ​ണാ​ണ്ട​സും ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത രാ​ജ​നും അ​റി​യി​ച്ചു.