പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ തേ​വ​ല​ക്ക​ര, ച​വ​റ ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന
Monday, December 6, 2021 11:25 PM IST
ച​വ​റ : പോ​പ്പു​ല​ർ ഫി​നാ​ൻ​സി​ന്‍റെ ച​വ​റ , തേ​വ​ല​ക്ക​ര ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ രേ​ഖ​ക​ൾ, സ്വ​ർ​ണം, പ​ണം എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തേ​വ​ല​ക്ക​ര മാ​ർ​ക്ക​റ്റ് ജം​ഗ്‌​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രാ​ഞ്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി എ​ട്ട് വ​രെ നീ​ണ്ടു. ഇ​വി​ടെ നി​ന്നും പ​തി​നാ​റു കോ​ടി രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പ ര​സീ​തു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​തേ ശാ​ഖ​യി​ലെ മാ​നേ​ജ​ർ, സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ നി​ക്ഷേ​പ​വും ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ ഇ​രു​നൂ​റി​ല്പ​രം നി​ക്ഷേ​പ​ക​രി​ൽ നി​ന്നാ​യി​ട്ടാ​ണ് തേ​വ​ല​ക്ക​ര ബ്രാ​ഞ്ചി​ൽ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ജോ​ലി​യി​ൽ നി​ന്നും മ​റ്റും വി​ര​മി​ച്ച​തി​നു ശേ​ഷ​മു​ള്ള സ​മ്പാ​ദ്യ​മു​ൾ​പ്പ​ടെ നാ​ല്പ​ത്തി​യ​ഞ്ചു​മു​ത​ൽ അ​മ്പ​തു ല​ക്ഷം രൂ​പ​വ​രെ നി​ക്ഷേ​പി​ച്ച​വ​രു​മു​ണ്ട്.
കൂ​ടാ​തെ പ​ത്ത​ര ഗ്രാം ​സ്വ​ർ​ണ​വും ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ പ​ണ​മാ​യും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തു. നാ​ലി​ന് ഉ​ച്ച​യ്ക്ക് മൂ​ന്നു​മു​ത​ൽ രാ​ത്രി എ​ട്ട​ര​വ​രെ ച​വ​റ ബ്രാ​ഞ്ചി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ന്നും നാ​ല്പ​ത്തി​യാ​റു​പേ​രി​ൽ നി​ന്നാ​യു​ള്ള 41 പ​വ​ൻ സ്വ​ർ​ണ​വും ഡി​പ്പോ​സി​റ്റ് ര​സീ​തു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ളും സ്വ​ർ​ണ​വും പ​ണ​വും ക​രു​നാ​ഗ​പ്പ​ള്ളി ട്ര​ഷ​റി​യി​ൽ കൈ​മാ​റു​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഇ​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന​റി​യു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, ഡാ​നി​യ​ൽ, ഇ​ന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ അ​ട​ങ്ങു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.