യു​വ​തി​യെ ശ​ല്യം ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
Monday, December 6, 2021 11:25 PM IST
കൊല്ലം: യു​വ​തി​യെ പി​ൻ​തു​ട​ർ​ന്ന് ശല്യ​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ശ​ക്തി​കു​ള​ങ്ങ​ര ശി​വ​ശ​ക്തി ന​ഗ​ർ - 91, കി​ഴ​ക്കേ​ത്ത​റ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ച​ന്തു (25) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഇ​യാ​ൾ യു​വ​തി​യെ നി​ര​ന്ത​രം പി​ൻ​തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തി വ​രിക​യാ​യി​രു​ന്നു. യു​വ​തി പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തു​വെ​ങ്കി​ലും ഇ​യാ​ൾ പി​ൻ​മാ​റാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.
തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ട്ട് മു​റ്റ​ത്തെ​ത്തി ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സ് സ​ഹാ​യം തേ​ടി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ യൂ. ​ബി​ജൂ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നീ​ഷ്.​വി, ഷാ​ജ​ഹാ​ൻ എഎ​സ്ഐ ബാ​ബു​ക്കു​ട്ട​ൻ.​ആ​ർ, എ​സ് സിപിഒ സ​ര​സ്വ​തി, സിപിഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.