പ​ണി​തി​ട്ടും തീ​രാ​തെ പുനലൂരിലെ വ്യാ​പാ​ര സ​മു​ച്ച​യം
Monday, December 6, 2021 11:25 PM IST
പു​ന​ലൂ​ർ: അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പാ​ഴാ​കു​ന്നു. വ്യാ​പാ​ര സ​മു​ച്ച​യം നിർമാണം പാ​തി​വ​ഴി​യി​ൽ ത​ന്നെ. ഒ​രു കൊ​ല്ല​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി 2018 ഏ​പ്രി​ലി​ല്‍ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ പു​ന:​നി​ര്‍​മാ​ണം പ​കു​തി വ​ഴി​യി​ലാ​യി. വൈ​ദ്യു​തീ​ക​ര​ണം ഉ​ള്‍​പ്പ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​നി​യും പ​ണിക​ൾ ബാ​ക്കി​യാ​ണ്. പ​ദ്ധ​തി വി​ഹി​ത​ത്തി​ലു​ണ്ടാ​യ കു​റ​വും അ​നു​മ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നേ​ടി​യെ​ടു​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യു​മാ​ണ് നി​ര്‍​മാ​ണം ഈ ​സ്ഥി​തി​യി​ലെ​ത്തി​ച്ച​ത്.
നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തു​മൂ​ലം ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​മാ​കു​ന്ന​ത് കോ​വി​ഡി​ന്‍റെ ഈ ​വ​റു​തി​ക്കാ​ല​ത്ത് വാ​ട​ക​യി​ന​ത്തി​ല്‍ കി​ട്ടേ​ണ്ടി​യി​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ്. നി​ര്‍​മാ​ണം നി​ല​ച്ച ഈ ​കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത് ഇ​നി ന​ഗ​ര​സ​ഭ​യ്ക്ക് ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​കും.
പു​ന​ലൂ​ര്‍ പ​ട്ട​ണ​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍ടിസി ഡി​പ്പോ​യു​ടെ അ​ടു​ത്താ​യി ത​ല ഉ​യ​ര്‍​ത്തി നി​ന്നി​രു​ന്ന കെ​ട്ടി​ടം പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെ അ​ഭി​മാ​ന​വും അ​ട​യാ​ള​വു​മാ​യി​രു​ന്നു. 80-ക​ളി​ല്‍ നി​ര്‍​മി​ച്ച ഈ ​കെ​ട്ടി​ടം 1992 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. ബാ​ങ്കു​ക​ളും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മു​ള്‍​പ്പ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ​മു​ച്ച​യം ന​ഗ​ര​സ​ഭ​യു​ടെ മു​ഖ്യ വ​രു​മാ​ന സ്രോ​ത​സാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും കൃ​ത്യ​മാ​യ മേ​ല്‍​നോ​ട്ട​ക്കു​റ​വു​കൊ​ണ്ടും കെ​ട്ടി​ടം ന​ശി​ച്ചു. സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി ഒ​ഴി​ഞ്ഞു. ഇ​തോ​ടെ ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​വ​ള​മാ​യി.
2018-ലാ​ണ് കെ​ട്ടി​ടം പു​ന:​രു​ദ്ധ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ പ​ദ്ധ​തി​യി​ട്ട​ത്. ഏ​റെ പ​ണി​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​മ​തി നേ​ടി. തൂ​ണു​ക​ള്‍ നി​ല​നി​ര്‍​ത്തി ഭി​ത്തി​ക​ള്‍ ഉ​ള്‍​പ്പ​ടെ പു​ന:​നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി. 3.90 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ലു​മാ​യി 2018 ഏ​പ്രി​ല്‍ 25-ന് ​പു​ന:​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. 12 മാ​സ​മാ​യി​രു​ന്നു കാ​ലാ​വ​ധി. ഇ​തി​ല്‍​ത്ത​ന്നെ മ​രാ​മ​ത്തു പ്ര​വൃ​ത്തി​ക​ള്‍ ഡി​സം​ബ​റി​നു​ള്ളി​ല്‍ തീ​ര്‍​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ര്‍.
2.80 കോ​ടി രൂ​പ​യു​ടെ മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി നേ​ടി​ക്കൊ​ണ്ട് തു​ട​ങ്ങി​യ നി​ര്‍​മാ​ണ​ത്തി​ന്‍റെ മൊ​ത്തം അ​ട​ങ്ക​ല്‍ 4.60 കോ​ടി​യി​ലേ​യ്ക്ക് ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ ക​രാ​റു​കാ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണം കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തോ​ടെ നി​ര്‍​മാ​ണം നി​ല​ച്ചു.
വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണം മ​ന:​പൂ​ര്‍​വം വൈ​കി​പ്പി​ക്കു​ക​യാ​ണ്. ഇ​ട​തു​മു​ന്ന​ണി​യി​ലെ പ​ട​ല​പ്പി​ണ​ക്ക​വും മൂ​പ്പി​ള​മ ത​ര്‍​ക്ക​വു​മാ​ണ് കാ​ര​ണം. വീ​ഴ്ച വ​രു​ത്തി​യ​വ​രു​ടെ പേ​രി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം. ന​ഗ​ര​സ​ഭ​യ്ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വ​രു​മാ​ന ന​ഷ്ട​മാ​ണ് ഇ​വ​രു​ടെ ത​ര്‍​ക്ക​ത്തി​ല്‍ ന​ഷ്ട​മാ​വു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷം ആ​രോ​പി​യ്ക്കു​ന്നു.
വ്യാ​പാ​ര സ​മു​ച്ച​യം ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​തി​നാ​യി 1.75 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ഒ​രു കോ​ടി വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്കും ബാ​ക്കി തു​ക ലി​ഫ്റ്റ്, ഷ​ട്ട​ര്‍ തു​ട​ങ്ങി​യ സ്ഥാ​പി​ക്കാ​നും മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​മൊ​രു​ക്കാ​നു​മാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം അ​റി​യി​ച്ചു.