റോ​ഡ് നി​ർ​മാ​ണം; ക​രാ​റു​കാ​ര​നെ നേ​രി​ട്ട് വി​ളി​ക്കാ​നു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ച്ചു
Monday, December 6, 2021 10:43 PM IST
ആ​ര്യ​ങ്കാ​വ്: ഓ​രോ റോ​ഡും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ആ ​റോ​ഡി​ന്‍റെ ഡി​എ​ല്‍​പി (ഡി​ഫ​ക്റ്റ് ലൈ​ബി​ലി​റ്റി പി​രീ​ഡ് ), ക​രാ​റു​കാ​രു​ടെ​യും അ​താ​ത് പ്ര​ദേ​ശ​ത്തെ മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ​യും ഒ​പ്പം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ബോ​ര്‍​ഡു​ക​ള്‍ എ​ല്ലാ പാ​ത​ക​ളു​ടെ​യും​വി​വി​ധ​ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​ടു​ത്തി​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ല്‍ കോ​ട്ട​വാ​സ​ലി​ല്‍ ആ​ദ്യ ബോ​ര്‍​ഡ് ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​പി​ച്ചു. പാ​ത​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന കു​ഴി അ​ട​ക്ക​മു​ള്ള ത​ക​രാ​റു​ക​ള്‍ അ​പ്പോ​ള്‍ ത​ന്നെ ക​രാ​റു​കാ​ര​നെ നേ​രി​ട്ട് വി​ളി​ച്ചു പ​റ​യാം.

ഇ​തോ​ടൊ​പ്പം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പ​രാ​തി കൊ​ണ്ടു​വ​രാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യും. പ​രാ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ക​രാ​റു​കാ​ര്‍​ക്കും ഒ​പ്പം ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ത്തെ മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കാ​രി​ക​ള്‍​ക്കു​മെ​തി​രെ ന​ട​പ​ടി​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. പാ​ത ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തും അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു​മാ​കും ബോ​ര്‍​ഡു​ക​ള്‍ ഉ​ണ്ടാ​വു​ക.