ലാ​ബു​ക​ളി​ലെ വ്യ​ത്യ​സ്ത ഫ​ലം ന​ഷ്ട​മാ​ക്കി​യ​ത് വീ​ട്ട​മ്മ​യു​ടെ ജോ​ലി
Monday, December 6, 2021 10:43 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ലാ​ബു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത ഫ​ല​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ കു​ടും​ബി​നി​യാ​യ വീ​ട്ട​മ്മ​യ്ക്ക് ന​ഷ്ട​മാ​യ​ത് വി​ദേ​ശ​ത്തെ ജോ​ലി. ആ​രോ​ഗ്യ വ​കു​പ്പി​നെ​യും മ​റ്റ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വി​ദേ​ശ​ത്ത് ചെ​യ്തു വ​ന്നി​രു​ന്ന ജോ​ലി ന​ഷ്ട​മാ​യ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഉ​പ​ജീ​വ​നമാ​ർ​ഗം ത​ന്നെ​യാ​ണ് ഇ​ല്ലാ​താ​യ​ത്.
എ​ഴു​കോ​ൺ പോ​ച്ച​ക്കോ​ണം തു​ണ്ടു വി​ള വീ​ട്ടി​ൽ ത​ങ്ക​മ​ണി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. എ​ട്ടു​വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ഇ​വ​ർ ഭ​ർ​ത്താ​വ് സോ​മ​രാ​ജ​ന്‍റെ ചി​കി​ൽ​സാ ആ​വ​ശ്യ​ത്തി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മ​ട​ങ്ങി പോ​കു​ന്ന​തി​നു​ള്ള വി​മാ​ന ടി​ക്ക​റ്റും ബു​ക്കു​ചെ​യ്തി​രു​ന്നു.
തി​രി​കെ പോ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ര​ണ്ടി​ന് ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള ആ​ർ​റ്റി​പി​സി ആ​ർ ടെ​സ്റ്റ് ന​ട​ത്തി. ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ കു​ണ്ട​റ​യി​ലെ ഒ​രു ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഫ​ലം നെ​ഗ​റ്റീ​വും. നാ​ലി​ന് കു​ണ്ട​റ​യി​ലെ മ​റ്റൊ​രു ലാ​ബി​ൽ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ഈ ​വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​നു കൈ​മാ​റി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ ഏ​ഴു ദി​വ​സം ക​ഴി​ഞ്ഞു മാ​ത്ര​മേ അ​തു തി​രു​ത്താ​ൻ ക​ഴി​യു എ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് നി​ല​പാ​ടെ​ടു​ത്ത​ത്. ഇ​തോ​ടെ അ​ഞ്ചി​ന് ഒ​മാ​നി​ലെ​ത്തേ​ണ്ടി​യി​രു​ന്ന ഇ​വ​ർ​ക്ക് അ​ത് സാ​ധ്യ​മാ​യി​ല്ല. ജോ​ലി ന​ഷ്ട​മാ​യ​തി​നൊ​പ്പം വി​മാ​ന ടി​ക്ക​റ്റി​ന്‍റെ പ​ണ​വും ന​ഷ്ട​മാ​യി.
ആ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ലാ​ബി​നും ആ​രോ​ഗ്യ വ​കു​പ്പി​നു​മെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ഇ​വ​രു​ടെ കു​ടും​ബം.