യു​ആ​ർ​ഐ സൗ​ത്ത് ഇ​ൻ​ഡ്യ യൂ​ത്ത് ക്യാ​മ്പ് 11 -ന്
Monday, December 6, 2021 10:43 PM IST
കൊ​ട്ടാ​ര​ക്ക​ര: യു​ണൈ​റ്റ​ഡ് റി​ലീ​ജി​യി​ൻ​സ് ഇ​ൻ​ഷ്യേ​റ്റീ​വ്(​യു​ആ​ർ​ഐ) സൗ​ത്ത് ഇ​ന്ത്യ - ശ്രീ​ല​ങ്ക മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള യൂ​ത്ത് ക്യാ​മ്പ് 11-ന് ​ന​ട​ക്കും.
രാ​വി​ലെ ഒന്പതു മു​ത​ൽ 4 വ​രെ ക​രി​ക്കം കി​പ്സി​ൽ ആ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. വി​ദ്യാ​ഭ്യാ​സം കോ​വി​ഡ് 19 കാ​ല​ഘ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​ണ് ക്യാ​മ്പ്.
രാ​വി​ലെ 9.30 ന് ​കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​ര​വി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ആ​ർ​ഐ ഏ​ഷ്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നാ​ഷ​ണ​ൽ പ​ബ്ലി​ക്ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ.​കെ.​കെ ഷാ​ജ​ഹാ​ൻ, പ്ര​ഫ. ജോ​ൺ കു​രാ​ക്കാ​ർ, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, ഗ്രേ​ഷ്മ പി ​രാ​ജു, അ​യി​ഷ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര ജേ​താ​വ് അ​ല​ൻ എ​റി​ക് ലാ​ലി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.
വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് രാ​ജ​ൻ കോ​സ്മി​ക്, ഡോ.​ദേ​വി രാ​ജ്, കെ.​ജി.​മ​ത്താ​യി​ക്കു​ട്ടി, ഗീ​താ​ഞ്ജ​ലി ജാ​വേ​ദ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
3.30 ന്സ​മാ​പ​ന സ​മ്മേ​ള​നം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ദ​ക്ഷി​ണേ​ന്ത്യ-​ശ്രീ​ല​ങ്ക മേ​ഖ​ല​യി​ലെ വി​വി​ധ കോ​ർ​പ്പ​റേ​ഷ​ൻ സ​ർ​ക്കി​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​നൂ​പ് സാ​ജ​ൻ, ലി​യ അ​ന്ന യോ​ഹ​ന്നാ​ൻ, എ​സ്.​ഹ​രി​പ്രി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.